അ​ത്യ​പൂ​ര്‍​വ ആ​കാ​ശ​വി​സ്​​മ​യത്തിന് സാക്ഷിയാകാന്‍ ആയിരങ്ങൾ

Web Desk
Posted on January 31, 2018, 6:52 pm

​ലോ​കം കാ​ത്തി​രി​ക്കു​ന്ന അ​ത്യ​പൂ​ര്‍​വ ആ​കാ​ശ​വി​സ്​​മ​യത്തിന് സാക്ഷിയാകാന്‍ ആയിരങ്ങൾ കൂട്ടം കൂടുന്നു . ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നു​ ശേ​ഷ​മാ​ണ്​ പൂ​ര്‍​ണ ച​ന്ദ്ര​ഗ്ര​ഹ​ണം, സൂ​പ്പ​ര്‍ മൂ​ണ്‍, ബ്ലൂ ​മൂ​ണ്‍, ബ്ല​ഡ്​ മൂ​ണ്‍ എ​ന്നീ ആ​കാ​ശ​വി​സ്​​മ​യ​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌​​ ദൃ​ശ്യ​മാ​കു​ന്ന​ത്. അ​വ​സാ​ന​മാ​യി ഇൗ ​പ്ര​തി​ഭാ​സം 1866ലാ​ണ്​ ദൃ​ശ്യ​മാ​യ​ത്​. ഇ​ന്ത്യ​ന്‍ സ​മ​യ​മ​നു​സ​രി​ച്ച്‌​ വൈ​കീ​ട്ട്​ 5.18 നാ​ണ്​ ഗ്ര​ഹ​ണം ആ​രം​ഭി​ക്കു​ന്ന​ത്. 6.21 ആ​കുമ്പോ​ഴേ​ക്കും ചു​വ​ന്ന പൂ​ര്‍​ണ​ച​ന്ദ്ര​നെ കാ​ണാ​നാ​കും. 7.37ന്​ ​ആ​കാ​ശ​വി​സ്​​മ​യം പൂ​ര്‍​ണ​ത​യി​ലെ​ത്തും.

എ​ന്നാ​ല്‍, ഭൂ​മി​യു​ടെ നി​ഴ​ല്‍ ച​​ന്ദ്ര​നി​ല്‍ പ​തി​ച്ച​ശേ​ഷ​വും 8.41 വ​രെ അ​ര്‍​ധ​ച​​ന്ദ്ര​നെ ദൃ​ശ്യ​മാ​കും. ​ന​ഗ്​​ന​നേ​ത്ര​ങ്ങ​ള്‍​ കൊ​ണ്ട്​ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന ഇൗ ​പ്ര​തി​ഭാ​സം കേ​ര​ള​ത്തി​ലെ ആ​കാ​ശ​ത്തും കാ​ണാം. ഇ​ന്ന്​ ച​ന്ദ്ര​ന്‍ ഭൂ​മി​യോ​ട്​​ ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന​തി​നാ​ല്‍ പ​തി​വി​ല്‍​നി​ന്നും 14 ശ​ത​മാ​ന​ത്തോ​ളം വ​ലു​താ​യാ​ണ്​ കാ​ണാ​നാ​കു​ക. ഇ​ന്ത്യ​യി​ല്‍ ഇൗ ​വ​ര്‍​ഷം ത​ന്നെ ജൂ​ലൈ 27ന്​ ​ച​ന്ദ്ര​ഗ്ര​ഹ​ണം ന​ട​ക്കു​മെ​ങ്കി​ലും ബ്ലൂ ​മൂ​ണ്‍, സൂ​പ്പ​ര്‍ മൂ​ണ്‍ പ്ര​തി​ഭാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. 20ാം നൂ​റ്റാ​ണ്ടി​ല്‍ ആ​ര്‍​ക്കും കാ​ണാ​നാ​കാ​ത്ത ഇൗ ​കാ​ഴ്​​ച​യാ​ണ്​ ഇ​ന്ന്​ കി​ഴ​ക്കേ ആ​കാ​ശ​ത്തി​ല്‍ ദൃ​​ശ്യ​മാ​വു​ക.

ബ്ലൂ​ മൂ​ണ്‍: ഒ​രു ക​ല​ണ്ട​ര്‍ ​മാ​സം ത​ന്നെ ര​ണ്ടാം​ത​വ​ണ പൂ​ര്‍​ണ​ച​ന്ദ്ര​​ന്‍ ദൃ​ശ്യ​മാ​കു​ന്ന​തി​നെ​യാ​ണ്​ ബ്ലൂ​മൂ​ണ്‍ എ​ന്നു​പ​റ​യു​ന്ന​ത്. അ​പൂ​ര്‍​വ​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്​ ഇൗ ​അ​ധി​ക​പൗ​ര്‍​ണ​മി. സാ​ധാ​ര​ണ ഒ​രു മാ​സ​ത്തി​ല്‍ ഒ​രു വെ​ളു​ത്ത​വാ​വാ​ണ്​ ​ഉ​ണ്ടാ​കാ​റ്.

സൂ​പ്പ​ര്‍ ​മൂ​ണ്‍: സാ​ധാ​ര​ണ​യി​ലും ക​വി​ഞ്ഞ്​ വ​ലു​പ്പ​ത്തി​ലും തി​ള​ക്ക​ത്തി​ലു​ം ച​ന്ദ്ര​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​ണ്​ സൂ​പ്പ​ര്‍​മൂ​ണ്‍. ഭൂ​മി​യി​ല്‍ നി​ന്നു​ള്ള അ​ക​ലം പ​തി​വി​ലും കു​റ​യു​ന്ന​തി​നാ​ല്‍​ നി​ലാ​വി​ന്​ ശോ​ഭ​യേ​റും. ജ​നു​വ​രി ര​ണ്ടി​ന്​ ​‘സൂ​പ്പ​ര്‍​മൂ​ണ്‍’ ദൃ​ശ്യ​മാ​യി​രു​ന്നു.

ബ്ല​ഡ്​ മൂ​ണ്‍ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തോ​ട്​ ഏ​റ്റ​വും അ​ടു​ത്തെ​ത്തു​േ​മ്ബാ​ള്‍​ ച​ന്ദ്ര​ന്​ ചു​വ​ന്ന നി​റ​മാ​കു​ന്ന​താ​ണ്​ ബ്ല​ഡ്​ മൂ​ണ്‍. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ധൂ​മ​പ​ട​ല​ങ്ങ​ളി​ലൂ​ടെ എ​ത്തു​ന്ന സൂ​ര്യ​ര​ശ്​​മി ഗ്ര​ഹ​ണ സ​മ​യ​ത്ത്​ ദി​ശ​മാ​റി​ ച​​ന്ദ്ര​നി​ല്‍ പ​തി​ക്കു​ന്ന​താ​ണ്​ ചു​വ​ന്ന​നി​റ​ത്തി​ന്​ കാ​ര​ണം.

ച​ന്ദ്ര​ഗ്ര​ഹ​ണം: സൂ​ര്യ​നും ച​ന്ദ്ര​നു​മി​ട​ക്ക്​ ഭൂ​മി എ​ത്തുമ്പോ​ള്‍ ഭൂ​മി​യു​ടെ നി​​ഴ​ല്‍ ച​ന്ദ്ര​നി​ല്‍ പ​തി​ക്കു​ന്ന​താ​ണ്​ ച​ന്ദ്ര​​ഗ്ര​ഹ​ണം.