23 April 2024, Tuesday

സൂപ്പർ മൂൺ ഇന്ത്യയിൽ ദൃശ്യമാകുന്നത് നാളെ

Janayugom Webdesk
July 13, 2022 10:11 am

2022ലെ ഏറ്റവും വലിയ സൂപ്പർ മൂൺ ഇന്ത്യയിൽ ദൃശ്യമാകുന്നത് നാളെ. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയത്തെ പൗർണമിയെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്.

ഈ സമയത്ത് ചന്ദ്രനെ സാധരണ പൗർണമി ദിവസത്തേക്കാൾ അപേക്ഷിച്ച് കൂടുതൽ വലിപ്പത്തിലും കൂടുതൽ പ്രകാശത്തിലുമാണ് ദൃശ്യമാകുക. ഭൂമിയിൽ നിന്ന് 3,57,418 കിലോമീറ്റർ ദൂരത്തായിരിക്കും വരാൻ പോകുന്ന സൂപ്പർ മൂണിൽ ചന്ദ്രന്റെ സ്ഥാനം. ഈ വർഷം ജൂൺ 14ലെ സൂപ്പർ മൂൺ സമയത്തേക്കാളും 200 കിലോമീറ്റർ അടുത്തായിരിക്കും ഇത്തവണത്തെ സൂപ്പർ മൂൺ.

ഒരു വർഷം മൂന്നോ നാലോ സൂപ്പർ മൂൺ പ്രതിഭാസങ്ങളാണ് ഉണ്ടാകാറുള്ളത്. തുടർച്ചയായ മാസങ്ങളിലായിരിക്കും സൂപ്പർ മൂൺ ഉണ്ടാകുക. ഈ വർഷത്തെ മൂന്നാമത്തേതും അവസാനത്തേതുമായ സൂപ്പർ മൂൺ നവംബറിലാണ്.

Eng­lish summary;Super Moon will be vis­i­ble in India tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.