കെ കെ ജയേഷ്

June 21, 2020, 7:00 am

ട്യൂണി ജോണിന്റെ സൂപ്പർഹിറ്റ് പോസ്റ്ററുകൾ

Janayugom Online

കെ കെ ജയേഷ്

തിരക്ക് കുറഞ്ഞ നാട്ടിടവഴിയിലൂടെ പതിയെ കടന്നുവരുന്ന കാളവണ്ടി. പുറകെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് കുറേ കുട്ടികൾ. കവലകളിൽ എത്തുമ്പോൾ വണ്ടിയിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് ഒരാൾ കുറേ നോട്ടീസുകൾ വാരിയെറിയുന്നു. നാട്ടിലെ സിനിമാക്കൊട്ടകയിൽ പുതുതായി വന്ന സിനിമയുടെ നോട്ടീസാണിത്. കഥയുൾപ്പെടെ വിവരിക്കുന്ന ഈ നോട്ടീസുകൾ വായിച്ചാണ് നാട്ടുകാർ വൈകിട്ട് സിനിമാ കൊട്ടകയിലെത്തുന്നത്. കാലം മാറിയപ്പോൾ താരങ്ങൾ വർണ്ണചിത്രങ്ങളായി മതിലുകളിൽ പതിച്ച പോസ്റ്ററുകളിൽ നിന്ന് നമ്മെ നോക്കി പുഞ്ചിരിച്ചു. ഡിജിറ്റൽ കാലഘട്ടത്തിൽ പോസ്റ്റർ റിലീസിംഗ് പോലും സോഷ്യൽ മീഡിയയിൽ ഒരാഘോഷമാണ്.

ഒരു സിനിമയിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ആദ്യത്തെ ഘടകം അതിന്റെ പോസ്റ്ററുകൾ തന്നെയാണെന്ന് പറയാം. സിനിമയുടെ സ്വഭാവത്തോടും പ്രമേയത്തോടും ചേർന്ന് നിൽക്കുന്ന പോസ്റ്ററുകൾ ഒരുക്കി ശ്രദ്ധേയനാവുകയാണ് എറണാകുളം ഇടപ്പള്ളി സ്വദേശി ട്യൂണി ജോൺ. പ്രേമം, നേരം, വിണ്ണൈത്താണ്ടി വരുവായ, 36 വയതിനിലെ, പേട്ട, മദ്രാസ്, അഞ്ചാൻ, ജിഗർതണ്ട, പിസ, രജനി മുരുകൻ, കാക്കി സട്ടൈ, നൻപൻഡാ, സണ്ടക്കോഴി 2… ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് ട്യൂണിയുടെ പോസ്റ്ററുകൾ സൂപ്പർഹിറ്റുകളാവുകയാണ്. ട്യൂണി ജോൺ തന്റെ ജീവിതാനുഭവങ്ങൾ ജനയുഗം വാരാന്തവുമായി പങ്കുവെക്കുന്നു.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.2&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvmiod2&disp=thd&attbid=ANGjdJ8-m9BlDyd3nkBvxpp6xfhe9cD5frmgQkh4DN1zXbQV7jgJMKGoepUGWp7aenyyqf_OD46G3Gm5awmlSQ0SArBDzGp-GlqqQef_kHU7diRWo1jyJMMJeyASsoo&ats=2524608000000&sz=w1365-h639

വരച്ച് തുടങ്ങിയ കാലം 

ചെറുപ്പകാലം മുതലേ വരയ്ക്കുമായിരുന്നു. സ്കൂളിലും കോളെജിലുമെല്ലാം പരിപാടികൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്യാൻ എന്നെയായിരുന്നു ചുമതലപ്പെടുത്തുക. സുഹൃത്തിന്റെ ചേച്ചിയുടെ വീട്ടിൽ ഒരു കമ്പ്യൂട്ടർ ഉണ്ടായിരുന്നു. അവിടെ പോയി എം എസ് പെയിന്റിൽ വരയ്ക്കാൻ തുടങ്ങി. കോളെജിൽ എത്തിയപ്പോൾ സ്വന്തമായൊരു കമ്പ്യൂട്ടർ വാങ്ങി. സുഹൃത്ത് ഷാനവാസിന്റെ വീട്ടിൽ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടായിരുന്നു. പിന്നീട് അവിടെയായി എന്റെ പരീക്ഷണങ്ങൾ.

ജീവിതം മാറ്റിയ ചെന്നൈയിലെ പഠനം

വിഷ്വൽ എഫക്ടിനോട് എനിക്ക് വലിയ താത്പര്യമായിരുന്നു. തൃക്കാക്കര ഭാരത് മാത് കോളെജിലെ ബി കോം പഠനത്തിന് ശേഷം ഞാൻ ചെന്നൈയിൽ പഠിക്കാൻ ആഗ്രഹിച്ചു. എന്നാൽ ലോണിന് അപേക്ഷിച്ചപ്പോൾ ലഭിക്കാതെ വന്നത് പ്രതീക്ഷകളെ തകർത്തു. അപ്പോൾ ചെന്നൈയിൽ പഠിക്കുന്ന സുഹൃത്ത് ബാലുശ്ശേരി സ്വദേശിയായ സതീഷ് ഗോപാൽ ലോൺ ശരിയാക്കാനുള്ള വഴികൾ പറഞ്ഞു തന്നു. അതിന് വേണ്ടിയുള്ള പേപ്പറുകളെല്ലാം അയച്ചു തന്നു. അത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. അങ്ങനെ ചെന്നൈയിൽ എസ് എ ഇയിൽ ഡിപ്ലോമ ഇൻ മീഡിയാ ടെക്നോളജി എന്ന കോഴ്കിന് ചേർന്നു. സംവിധായകൻ അൽഫോൺസ് പുത്രൻ അവിടെ എന്റെ ബാച്ച് മേറ്റായിരുന്നു. കോളെജിലെ ഒരു പരിപാടിയ്ക്ക് ഞാനായിരുന്നു പോസ്റ്റർ ഡിസൈൻ ചെയ്തത്. അങ്ങനെ അൽഫോൺസുമായി കൂടുതൽ അടുത്തു.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.5&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvmio61&disp=thd&attbid=ANGjdJ96XOKPLwhsEeBQblyMYGhtbPDiCK91YcP_QP2qFjnmereUEyPtOoUuWZXNZTRdmtZHBE8iWPoCx47UpPxtlBKHSWOM0yocFYzPUTeVAK4u266Ma54BlGRp5vg&ats=2524608000000&sz=w1365-h639

പഠനത്തിനൊപ്പം അൽഫോൺസ് വിഷ് ബോക്സ് എന്നൊരു സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന് അവിടെ പോകാൻ അസൗകര്യം നേരിട്ടപ്പോൾ എന്നോട് അവിടേക്ക് പോകാൻ പറ്റുമോ എന്ന് ചോദിച്ചു. സാമ്പത്തികമായി പ്രയാസം അനുഭവിച്ചിരുന്ന ഞാൻ ഉടൻ തന്നെ വിഷ് ബോക്സ് എന്ന സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു. അവിടെ ജോലി ചെയ്യുമ്പോഴാണ് സരോജ എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്യുന്നത്. പിന്നീട് ഇ എം ആന്റ് സി എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ച് ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ, യന്തിരൻ, നടുനിസൈ നായകൾ, നീ താനെ എൻ പൊൻ വസന്തം, വെങ്കിട്ട് പ്രഭുവിന്റെ മങ്കാത്ത തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. വിണ്ണൈത്താണ്ടി വരുവായയുടെ പോസ്റ്ററുകൾ അക്കാലത്ത് വലിയ തരംഗമായി.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.1&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvminv0&disp=thd&attbid=ANGjdJ_cQvom7KmZvOx8DCJsfHWaclU3bIVxrq0-xyw1jpOxc210PG9qIOYUzExjGQTOs4i8DLbC-hFUA3pZFjkwnUG4ePUg_UwMjhSHg31QZSvasToSfzK3W9xWij4&ats=2524608000000&sz=w1365-h639

രാട്ടിനം നൽകിയ അനുഭവങ്ങൾ

24 എ എം എന്നൊരു സ്ഥാപനം സ്വന്തമായി ആരംഭിച്ച് പ്രവർത്തിക്കുമ്പോഴാണ് ഞാൻ സ്വതന്ത്രമായി പ്രോജ്ക്ടുകൾ ഏറ്റെടുക്കാൻ തുടങ്ങിയത്. കെ എസ് തങ്കസ്വാമി സംവിധാനം ചെയ്ത പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായ രാട്ടിനം എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് ആദ്യം ഡിസൈൻ ചെയ്തത്. ചെറിയ ബജറ്റിലൊരുക്കിയ ഒരു ചിത്രമായിരുന്നു അത്. പിന്നീട് അൽഫോൺസ് പുത്രന്റെ നേരത്തിന്റെ പോസ്റ്ററുകൾ ഒരുക്കി. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

പോസ്റ്ററുകളുടെ പ്രാധാന്യം

ഒരു സിനിമ ജനങ്ങളിലേക്ക് ആദ്യമെത്തുന്നത് പോസ്റ്ററിലൂടെയാണ്. ഒറ്റ നോട്ടത്തിൽ തന്നെ സിനിമയിലേക്ക് ആളുകളെ വലിച്ചടുപ്പിക്കാൻ കഴിയുന്നതാവണം പോസ്റ്ററുകൾ. സിനിമയുടെ സ്വഭാവത്തോടും പ്രമേയത്തോടും അത് ചേർന്നു നിൽക്കുകയും വേണം. അതുകൊണ്ട് തന്നെ സിനിമയുടെ ആത്മാവ് പോസ്റ്ററിലുമുണ്ടാവണം. വളരെ ശ്രദ്ധയും പ്രതിഭയും ആവശ്യമുള്ള ഒരു ജോലിയാണ് പോസ്റ്റർ ഡിസൈനിംഗ്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.4&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvmiow4&disp=thd&attbid=ANGjdJ_6yUDQ1DDumRY6cL_QHWPuJ1lL_hcFS0_L5Nm8y3TOj132jtdZQIrVkr7B9QRUHqOc1Xi1aWLvJiIQTmi_m3gDAAWRBfneY2CddTvylq3NW1NC3h_-svRjghI&ats=2524608000000&sz=w1365-h639

ചില സംവിധായകർ കൃത്യമായി സിനിമയുടെ പ്രമേയവും സ്വഭാവവും പറഞ്ഞു തരും. മറ്റു ചില സംവിധായകർ കാര്യമായി ഒന്നും വിശദീകരിക്കുകയില്ല. അത്തരം സമയങ്ങളിൽ നമ്മൾ തന്നെ സിനിമയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവരും. സംവിധായകനുമായി ആദ്യം തന്നെ ഒരു ചർച്ച നടത്തും. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് ആശയം രൂപപ്പെടുത്തുക. രൂപരേഖയായതിന് ശേഷം അത് സംവിധായകന് മുന്നിൽ അവതരിപ്പിക്കും. ഇഷ്ടമായെങ്കിൽ അതുമായി മുന്നോട്ട് പോവും. അല്ലാത്ത പക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തും.

അഞ്ചാൻ അഥവാ ഭയമില്ലാത്ത ആൾ

സൂര്യ നായകനായ അഞ്ചാൻ എന്ന ചിത്രത്തിന്റെ പോസ്റ്റരുകൾ ഡിസൈൻ ചെയ്യുന്ന കാലം. അഞ്ചാൻ എന്ന വാക്കിനർത്ഥം ഭയമില്ലാത്ത ആൾ എന്ന് മാത്രമാണ് സംവിധായകൻ പറഞ്ഞു തന്നത്. അതു വെച്ചാണ് ടൈറ്റിലും പോസ്റ്ററുകളും രൂപപ്പെടുത്തിയത്. തീഷ്ണമായ കണ്ണുകൾ വെച്ച് പോസ്റ്ററുകൾ ചെയ്തു. ഡാർക്ക് ഷെയ്ഡ് ആയിരുന്നു സംവിധായകന് താത്പര്യം. അത്തരത്തിൽ ചെയ്ത സിനിമയുടെ പോസ്റ്റർ നല്ല അഭിപ്രായം നേടിയെടുത്തു. സൂര്യയുടെ ‘മാസ്’ എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തതിനാണ് ആദ്യമായി പുരസ്ക്കാരം ലഭിക്കുന്നത്. മാസിന്റെ ടൈറ്റിലും പോസ്റ്ററും കണ്ട് സൂര്യ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.7&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvmiq19&disp=thd&attbid=ANGjdJ-CTW0JARNKl7s4aOyZLZ_9NCOFDWTncLXBWEwYOTdauyr4ti18z1WTkMYTnIHdC8qAH8DbRWe9ARagVxohKCmBaXiQRu53BxoxZqd_I0OY2-qu0UbfMzfwuDI&ats=2524608000000&sz=w1365-h639

പ്രേമം എന്ന അനുഭവം

സാധാരണ പോസ്റ്റർ ആവരുത് എന്നായിരുന്നു ‘പ്രേമ’ത്തിന്റെ പോസ്റ്റർ ചെയ്യുമ്പോൾ സംവിധായകൻ അൽഫോൺസ് പുത്രൻ പറഞ്ഞത്. ആവർത്തിക്കപ്പെടുന്ന ഒരു വാക്കാണ് പ്രേമം. അതിലാണ് വ്യത്യസ്തത കൊണ്ടുവരേണ്ടത്. മാസങ്ങളോളമെടുത്താണ് ചിത്രത്തിന്റെ ടൈറ്റിലിലേക്കും പോസ്റ്ററുകളിലേക്കും എത്തിയത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്യാമറാമാൻ ആനന്ദ് സി ചന്ദ്രനാണ് ചിത്രശലഭത്തിന്റെ ആശയം എനിക്ക് പറഞ്ഞു തന്നത്. നിവിൻ പോളി അവതരിപ്പിക്കുന്ന ജോർജ്ജ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത കാലങ്ങളും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ഓരോ കാമുകന്റെ മനസ്സും ചിത്രശലഭത്തെപ്പോലെ പാറിനടക്കും. അങ്ങനെ ചിത്രശലഭത്തെ പോസ്റ്ററിലേക്കും ടൈറ്റിലിലേക്കും കൊണ്ടുവന്നപ്പോൾ പ്രേമം എനിക്ക് അഭിമാനിക്കാവുന്ന ഒരു വർക്കായി മാറി.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.12&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvmiqe11&disp=thd&attbid=ANGjdJ-3YL-Vtz5h6bGOGGTTMADwCT1qkdC555-l8hX6IYxCKhtFnwk4RopSpnOp-ebrqWyBJ81MlwE2vVSA6i4kNx-3zoVSQWjMcTkDWfy2gRR-fHE9gYQQJw7oWkI&ats=2524608000000&sz=w1365-h639

മാറുന്ന പോസ്റ്ററുകൾ

സിനിമ മാറുന്നതുപോലെ തന്നെ പോസ്റ്ററുകളിലും വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്ന് പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്ററുകൾ തരംഗമാകുന്നത്. പോസ്റ്റർ റിലീസിംഗ് പോലും ഇന്ന് വലിയൊരു ആഘോഷമാണ്. നേരത്തെ തന്നെ അനൗൺസ്മെന്റ് നടത്തിയാണ് പലപ്പോഴും പോസ്റ്ററുകൾ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റൽ ഫ്ലാറ്റ് ഫോമിൽ എത്തിയപ്പോൾ പോസ്റ്ററുകളുടെ സ്വഭാവം തന്നെ മാറി. കാലവും സാങ്കേതിക വിദ്യയും മാറുമ്പോഴും അടിസ്ഥാനമായി സിനിമയുമായി ചേർന്ന് നിൽക്കുന്നതാവണം പോസ്റ്ററുകൾ. നമ്മുടേതയ ഒരു കയ്യൊപ്പ് അതിലുണ്ടായിരിക്കണം. അല്ലെങ്കിൽ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെടുകയില്ല.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.3&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvmiop3&disp=thd&attbid=ANGjdJ_R6goHtSsVrBaBNCkqXZX0nAYS6XjcOQVwCF0ZxiJ-qUWzk5IZRMv-75nGgUEwLe8-xKvuqBIKN5uT3Pwwrzt6rXIHhpoqhbndt4QeTi0CPm-EsCBzq0bh-zk&ats=2524608000000&sz=w1365-h639

പുതിയ സിനിമകൾ

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളുടെ പോസ്റ്ററുകൾ ഒരുക്കിയിട്ടുണ്ട്. തമിഴിൽ മാത്രം ഇരുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചു. കാർത്തി നായകനായ കൈദിയാണ് അവസാനം പുറത്തിറങ്ങിയത്. മലയാളത്തിൽ പ്രൃഥ്വിരാജ് നായകനാകുന്ന ‘കറാച്ചി 81′,ആന്റണി വർഗീസ് നായകനാകുന്ന ‘മേരിജാൻ’ തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിൽ പുറത്തിറങ്ങാനുള്ളത്. കെ എസ് ബാവ സംവിധാനം ചെയ്യുന്ന ‘കറാച്ചി 81’ പാക്കിസ്ഥാൻ ചാരസംഘടനയുടെ നീക്കങ്ങൾക്കെതിരെ പ്രവർത്തിച്ച ഇന്ത്യൻ സൈനികരുടെ കഥയാണ് പറയുന്നത്.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.10&permmsgid=msg-f:1669847174217632534&th=172c7d28606e8b16&view=fimg&realattid=f_kbkvmip45&disp=thd&attbid=ANGjdJ-9erOfLbRgLZt67UFIER-JAFYMZecE9YEs0KmIAAqWM1z1n-fl10DhCn7Ytr5ai_7SCIi3zqPZQ01UYqY-QnHa_ONxsWTJjF2X4NG-i1flVKx_hSfgk-UmNTk&ats=2524608000000&sz=w1365-h639

1980 കളിലാണ് കഥ നടക്കുന്നത്. കെ എസ് അഭിഷേകാണ് മേരിജാൻ ഒരുക്കുന്നത്. തമിഴിൽ കാർത്തിക് സുബ്ബരാജിന്റെയും ധനുഷിന്റെയും പടങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കിൽ അല്ലു അർജുന്റെ പുഷ്പ എന്ന ചിത്രത്തിലും പ്രവർത്തിക്കുന്നുണ്ട്. ലോക് ഡൗൺ കാരണം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് ഞാൻ. പിതാവ്: ചിങ്ങംതറ വീട്ടിൽ സി കെ ജോൺ, മാതാവ്: ഷാലി ജോൺ. സഹോദരി: റിയ. ഭാര്യ: ദീപിക. കഴിഞ്ഞ മാസം മോളു കൂടി ഞങ്ങളുടെ ജീവിതത്തിലേക്കെത്തി. കഴിഞ്ഞ പതിനാല് വർഷമായി ചെന്നൈ നുങ്കംപാക്കത്താണ് താമസം.

you may also like this video;