അഗതിമന്ദിരത്തിലെ കണ്ണില്ലാത്ത ക്രൂരത; അടിയന്തര നടപടിയ്ക്ക് നിര്‍ദേശം, വീഡിയോ കാണാം

Web Desk
Posted on September 23, 2019, 8:42 pm

തിരുവനന്തപുരം: കൊച്ചിയിലെ അഗതിമന്ദിരത്തില്‍ വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആരോഗ്യ മന്ത്രി കെ.കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചേര്‍ത്തല സ്വദേശിയായ അമ്മയ്ക്കും മകള്‍ക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മര്‍ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാള്‍ മുന്‍പ് കൊച്ചിയിലെ അഗതിമന്ദിരത്തില്‍ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യിപ്പിക്കുന്നതായും എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിപ്പിച്ചിരുന്നതായും പരാതിയുണ്ട്.