Web Desk

കായംകുളം

January 22, 2020, 1:40 pm

ക്ലാസ് എടുക്കുന്നതിനിടെ ഡെസ്കിൽ താളമടിച്ച വിദ്യാർത്ഥിയെ സൂപ്രണ്ട് കരണത്തടിച്ചു

Janayugom Online

ക്ലാസ് എടുക്കുന്നതിനിടയില്‍ ഡെസ്‌കില്‍ താളം പിടിച്ച വിദ്യാർത്ഥിയെ സൂപ്രണ്ട് കരണത്തടിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കായംകുളം കൃഷ്ണപുരം ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയായ പത്തിയൂര്‍ മേനാൻപള്ളി ഗോകുലം വീട്ടില്‍ സരസന്റെ മകന്‍ അഭിഷേക് (16)നാണ് മർദ്ദനമേറ്റത്. കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഭിഷേക്.

ഇന്നലെ രാവിലെ ടീച്ചര്‍ പഠിപ്പിച്ചു കൊണ്ടിരിക്കെ അതുവഴി വന്ന സൂപ്രണ്ട് ക്ലാസ് മുറിയില്‍ ഡെസ്‌കിൽ താളം പിടിച്ചതിന്റെ പേരിൽ തന്നെ ഷര്‍ട്ടില്‍ പിടിച്ച്‌ ഓഫീസ് മുറിയില്‍ കൊണ്ടുവന്ന ശേഷം കരണത്തടിക്കുകയായിരുന്നുവെന്നാണ് അഭിഷേക് പോലീസിന് നല്‍കിയ മൊഴി. നേരത്തെ ചെവിക്കു വേദനയുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഇതോടെ വേദന ശക്തമായതിനേത്തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികളും സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും ചേര്‍ന്ന് അഭിഷേകിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Super­in­ten­dent slapped the student.

you may also like this video;