April 1, 2023 Saturday

Related news

September 19, 2022
May 15, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി; ദേശീയ തലത്തിലും കച്ചവട വര്‍ദ്ധനവ്

Janayugom Webdesk
കൊച്ചി
March 16, 2020 3:56 pm

കൊറോണ വൈറസിനെ ഭയന്ന് നിത്യോപയോഗ സാധനങ്ങളടക്കം ഓണ്‍ലൈനില്‍ വിതരണം ചെയ്യാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നു. പച്ചക്കറിയും മത്സ്യവും ഇറച്ചിയും 25 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറിയായി വിതരണം ചെയ്തുകൊണ്ട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഇക്കാര്യത്തില്‍ തുടക്കം കുറിച്ചു. വേറെ പല ഓണ്‍ലൈന്‍ സ്ഥാപനങ്ങളും നിലവില്‍ ഉണ്ടെങ്കിലും കാര്യമായ കച്ചവടം ലഭിച്ചിരുന്നില്ല. ലുലു മാളിന്റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ലുലു വെബ്‌സ്‌റ്റോറിലൂടെ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം വാങ്ങാനാകും.

തെക്ക് പശ്ചിമ കൊച്ചി മുതല്‍ വടക്ക് നോര്‍ത്ത് പറവൂര്‍ വരെയും കിഴക്ക് കിഴക്കമ്പലം മുതല്‍ പടിഞ്ഞാറ് വൈപ്പിന്‍, അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് ലുലുവിലെ സാധനങ്ങള്‍ വാങ്ങാം. എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ വില്‍പനക്കുള്ള നൂറു കണക്കിന് സാധനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാകും. തിരഞ്ഞെടുക്കുന്ന സാധനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, ഗൂഗിള്‍ പേ എന്നിവ വഴി പണമടച്ച് ഓര്‍ഡര്‍ ചെയ്യാം. ഈ പരിധിക്കു പുറത്തുള്ളവര്‍ക്ക് ലുലു കണക്ടിലെ ഉല്‍പ്പന്നങ്ങള്‍ വെബ് സ്‌റ്റോറിലുടെ വാങ്ങാം.

ദേശീയതലത്തിലും ജനങ്ങള്‍ നേരിട്ടുള്ള വ്യാപാരത്തോടു വിമുഖത കാണിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഏജന്‍സികളായ ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് തുടങ്ങിയവയുടെ ബിസിനസ് വന്‍ തോതില്‍ ഉയര്‍ന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. വൈറസ് പടരുന്നത് തടയാന്‍ പ്രധാന നഗരങ്ങളില്‍ ജനങ്ങളെ വീട്ടില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നതും മാളുകളും റെസ്‌റ്റോറന്റുകളും അടച്ചുപൂട്ടുന്നതുമാണ് ഓണ്‍ലൈന്‍ വ്യാപാരം കുതിച്ചുയരാന്‍ കാരണം.

മാവ്, അരി, പയറുവര്‍ഗ്ഗങ്ങള്‍, അണുനാശിനി, ഹാന്‍ഡ് സാനിറ്റൈസര്‍, ഡയപ്പര്‍, പേഴ്‌സണല്‍ കെയര്‍ ഇനങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയി വന്‍തോതില്‍ ജനങ്ങള്‍ ശേഖരിക്കുന്നതായി ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാര്‍ത്താഏജന്‍സിയുടെ റിപ്പാര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിലുണ്ടായ വര്‍ദ്ധനവ് മൂലം ഈ പ്ലാറ്റ്‌ഫോമുകളില്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതില്‍ ഒരു ദിവസം മുതല്‍ നാലു ദിവസം വരെ കാലതാമസമുണ്ടാകുന്നുണ്ട്. അതേസമയം, ബിസിനസില്‍ 20–25 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിലയന്‍സ്, ബിഗ് ബസാര്‍ പോലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് റീട്ടെയിലര്‍മാര്‍ പറയുന്നു.

നിത്യോപയോഗ സാധനങ്ങളുടെ വിപണനത്തിനായി നിലകൊള്ളുന്ന സ്ഥാപനമായ ബിഗ് ബാസ്‌ക്കറ്റിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിയായി. ഓര്‍ഡര്‍ എണ്ണം 15 മുതല്‍ 20 ശതമാനം വരെ കൂടിയെന്ന് സിഇഒ ഹരി മേനോന്‍ പറഞ്ഞു. ഉപയോക്താക്കള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് സംഭരണ ശേഷി ഉയര്‍ത്തുന്നതിനു പുറമേ ഡെലിവറി വാഹനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം കൂട്ടുകയാണെന്നും മേനോന്‍ പറഞ്ഞു. അത്ഭുതപൂര്‍വമായിരുന്നു കുതിച്ചുചാട്ടമെന്നതിനാല്‍ സ്‌റ്റോക്കുകളുടെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സ്ഥിതി മാറ്റിയെടുക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry; Super­mar­kets start­ed online shopping

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.