28 March 2024, Thursday

കാതിൽ കടുക്കനിട്ട ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു… അവാർഡ് സ്വീകരിക്കുമ്പോൾ സുഹൃത്തിനെ ഓർത്തെടുത്ത് സൂപ്പർ സ്റ്റാർ

Janayugom Webdesk
October 25, 2021 4:12 pm

കഥ പറയുമ്പോൾ സിനിമയിലെ താരം അശോകൻ തന്റെ പഴയകാല സുഹൃത്തിനെ ഓർത്തെടുക്കുന്ന സിനിമാരംഗം ആവർത്തിക്കുകയായിരുന്നു ഡൽഹിയിൽ. ഉപരാഷ്ട്രപതിയിൽ നിന്ന് രാജ്യത്തെ പരമോന്നത പുരസ്കാരം ഏറ്റുവാങ്ങിയ വേദിയിലാണ് ആ പ്രശസ്തമായ സിനിമാ രംഗം പുനരാവിഷ്കരിക്കരിക്കപ്പെട്ടത്.

”ഓരോ വ്യക്തിയുടെ ജീവിതത്തിലും കൃത്യമായി സ്വാധീനം ചെലുത്തുകയും മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായി തീരുന്ന ആളുണ്ടാകും. കാതിൽ ചുവന്ന കല്ലുവച്ച കടുക്കനിട്ട ഒരു കൊച്ചുകൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു. ഒന്നുമില്ലാത്ത അശോകനെ എന്തെങ്കിലുമൊക്കെ ആക്കിതീർത്ത എന്റെ പ്രിയപ്പെട്ട ബാലൻ. .”

പറഞ്ഞിട്ട് പ്രശസ്ത താരമായ അശോകന്‍ തന്റെ ഈറനണിഞ്ഞ മിഴികള്‍ തുടയ്ക്കുകയാണ്.

ഇതായിരുന്നു നാം സിനിമയില്‍ കണ്ട രംഗം.

ഇതിനുസമാനമായ രംഗമായിരുന്നു ഡല്‍ഹിയില്‍ അരങ്ങേറിയത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിനുമുന്നോടിയായണ് താരം തന്റെ ഉറ്റ സുഹൃത്തിനെ ഓര്‍ത്തെടുത്തത്. പി്ന്നാലെ സുഹൃത്തിന് താരം പുരസ്കാരം സമര്‍പ്പിക്കുകയും ചെയ്തു.

പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ ഉപരാഷ്ട്രപതിയില്‍ നിന്ന് സ്വീകരിക്കവെയാണ് പുരസ്കാരം പഴയ ബസ് ഡ്രൈവർ സുഹൃത്തിന് ദളപതി സമര്‍പ്പിച്ചത്.

ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയുടെ നേട്ടം തന്റെ സുഹൃത്തും ബസ് ഡ്രൈവറുമായ രാജ് ബഹാദുറിനാണ് താരം സമർപ്പിച്ചത്.

രജനീകാന്ത് കർണാടകയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഡ്രൈവറായിരുന്ന രാജ് ബഹാദുറാണ് താരത്തിനോട് സിനിമ അഭിനയത്തിലേക്ക് ചുവട് മാറാൻ ഉപദേശിക്കുന്നത്. ഇതിനു പുറമേ തന്റെ ആദ്യ ചിത്രമായ അപൂർവ രാഗങ്ങൾ സംവിധാനം ചെയ്ത കെ ബാലചന്ദറിനെയും, തന്റെ സഹോദരൻ സത്യനാരായണ റാവുവിനേയും ഓർമിച്ച രജനീകാന്ത്, ഇത്രയും കാലം തന്നോടൊപ്പം പ്രവർത്തിച്ച നിർമാതാക്കൾക്കും സംവിധായകർക്കും മറ്റ് സിനിമാ പ്രവർത്തകർക്കും നന്ദി അറിയിച്ചു.

2019ലെ ദേശീയ അവാർഡ് പുരസ്കാരങ്ങൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമർപ്പിക്കുന്ന ചടങ്ങിനിടെയാണ് താരം തന്റെ പഴയകാല സുഹൃത്തിന്റെ ഓർമ്മ പങ്കുവച്ചത്.

ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരോടൊപ്പമാണ് രജനീകാന്ത് പുരസ്കാരം സ്വീകരിക്കുന്നതിന് എത്തിയത്.

 

Eng­lish Sum­ma­ry:  Super­star remem­bers friend when receiv­ing award

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.