സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ഭക്ഷണപ്പൊതിയും വെള്ളവും നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പരിസരത്ത് എറണാകുളം ജില്ലാ കളക്റ്റർ എസ്.സുഹാസ് നിർവ്വഹിച്ചു സപ്ലൈകോ സി എംഡി.പി.എം.അലി അസ്ഗർ പാഷ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഇവിടെ നിന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെ ഭക്ഷണപ്പൊതിയും വെള്ളവും ലഭിക്കും. എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിലും വയനാട് ജില്ലയിൽ കല്പറ്റയ്ക്കടുത്ത് കൈനാട്ടിയിലുമാണ് ഇതിനുള്ള സൗകര്യമൊരുക്കുക. എറണാകുളം, വയനാട് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് സപ്ലൈകോ ഇതിനൊരുങ്ങുന്നത്.
English Summary: Supply co provide food for truck drivers followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.