19 April 2024, Friday

Related news

September 16, 2023
September 2, 2023
July 15, 2023
November 26, 2022
November 23, 2022
October 26, 2022
August 6, 2022
January 11, 2022
January 6, 2022
November 24, 2021

ഗുണനിലവാരമില്ലാത്ത കാലിത്തീറ്റയുടെ വിതരണം തടയും: മന്ത്രി ചിഞ്ചുറാണി

Janayugom Webdesk
കോഴിക്കോട്
November 26, 2022 9:40 pm

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത കാലിത്തീറ്റകൾ സംസ്ഥാനത്തേക്കു കൊണ്ടുവരുന്നത് തടഞ്ഞ് ഗുണനിലവാരം ഉറപ്പാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇതിനായി സെലക്ട് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ വെള്ളിമാടുകുന്നിൽ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ക്ഷീരഗ്രാമം പദ്ധതി കേരളത്തിൽ വിപുലമായി നടപ്പിലാക്കും. തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കും. ഇതിനായി ഒരു ഹെക്ടർ ഭൂമിയിലെ പുൽക്കൃഷിക്ക് 16,000 രൂപ സബ്സിഡി നൽകും. സുഗമമായ സൈലേജ് ഉല്പാദനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ചോളം കൃഷിയും വ്യാപകമാക്കും. പാലക്കാട് മുതലമടയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചോളം കൃഷി വിജയകരമാണ്. ക്ഷീരകർഷക ക്ഷേമത്തിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഓൺലൈനായി നിർവഹിച്ചു. മിൽമ മുൻ ചെയർമാൻ പി ടി ഗോപാലക്കുറുപ്പ്, ഡോ. വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി. പുതിയ മില്‍മ ഉല്പന്നങ്ങളായ ഇൻസ്റ്റന്റ് പനീർ ബട്ടർ മസാല, സെറ്റ് തൈര് എന്നിവ മേയർ ഡോ. ബീന ഫിലിപ്പും കപ്പ് കേക്ക്, പനീർ ഡേറ്റ്സ് അച്ചാർ എന്നിവ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും വിപണിയിൽ ഇറക്കി. കന്നുകാലി ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവഹിച്ചു. എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം മോഹനൻ പിള്ള, കൗൺസിലർ ഷെഫീന കെ സന്തോഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. മിൽമ ചെയർമാൻ കെ എസ് മണി സ്വാഗതവും മാനേജിങ് ഡയറക്ടർ ആസിഫ് കെ യൂസഫ് നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Sup­ply of sub­stan­dard fod­der will be stopped: Min­is­ter Chinchurani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.