Web Desk

കൊച്ചി

May 11, 2021, 2:24 pm

സപ്ലൈകോയും കുടുംബശ്രീയും കൈകോർക്കുന്നു: അവശ്യ സാധനങ്ങൾ ഇനി വീട്ടുവാതിൽക്കൽ

Janayugom Online

ലോക്ഡൗൺ കണക്കിലെടുത്ത് അവശ്യ സാധനങ്ങൾ വീട്ടുവാതിൽക്കലെത്തിക്കാൻ സപ്ലൈകോ കുടുംബശ്രീയുമായി കൈകോർക്കുന്നു. സപ്ലൈകോയുടെ താലൂക്ക് അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 95 വിൽപന ശാലകളിൽ നിന്നും “സപ്ലൈകോ ഡോർ ഡെലിവറി സിസ്റ്റം” ആരംഭിക്കുന്നു. ബന്ധപ്പെട്ട ഷോപ് മാനേജരുടെ ഫോൺ നമ്പറിലേക്ക് വാട്സ് ആപ്പ് വഴിയോ, ഫോൺ വഴിയോ പൊതുജനങ്ങൾക്ക് ഓർഡർ നൽകാവുന്നതാണ്.

രാവിലെ നൽകുന്ന ഓർഡറുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷവും ഉച്ചക്ക് ശേഷം ലഭിക്കുന്ന ഓർഡറുകൾ അടുത്ത ദിവസം രാവിലെയും ആവശ്യക്കാരുടെ വീട്ടു വാതിൽക്കലിൽ എത്തിച്ചു നൽകും, വിൽപ്പനശാലയുടെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ 20 കിലോ വരെയുള്ള സാധനങ്ങളാണ് എത്തിച്ചു നൽകുന്നത്. ദൂരത്തിനനുസരിച്ചുള്ള ഡെലിവറി ചാർജ് ഈടാക്കുന്നതാണ്. വിൽപന ശാലകളുടെ വിശദാംശങ്ങൾക്കായി സപ്ലൈകോയുടെ വെബ് സൈറ്റ് supplycokerala.com സന്ദർശിക്കാവുന്നതാണ്.

ENGLISH SUMMARY:Supplyco and Kudum­bas­ree joins: essen­tial items are now on the doorstep
You may also like this video