12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 2, 2024
July 15, 2024
July 14, 2024
June 25, 2024
June 22, 2024
June 19, 2024
June 1, 2024
May 31, 2024
March 28, 2024

ഓണക്കാല വില്‍പ്പനയില്‍ സപ്ലൈകോ നേടിയത് 132 കോടി

Janayugom Webdesk
കൊച്ചി
September 11, 2022 10:11 pm

ഓണക്കാല വിറ്റുവരവിൽ സപ്ലൈക്കോയ്ക്ക് വൻ നേട്ടം. സംസ്ഥാനത്തൊട്ടാകെ വില്പന ശാലകളിലൂടെ നടത്തിയ ഓണം മേളയിലെ വിറ്റുവരവിലൂടെ 132 കോടി രൂപയാണ് ഇക്കുറി സപ്ലൈകോ നേടിയത്. ഓഗസ്റ്റ് അവസാന ആഴ്ച്ച മുതൽ ഈ മാസം ഏഴ് വരെ വില്പനശാലകളിലൂടെയും മേളയിലൂടെയും നടത്തിയ സപ്ലൈകോ ഉല്പന്നങ്ങളുടെ വില്പനയിലൂടെയാണ് ഈ നേട്ടം. സപ്ലൈകോ വില്പന ശാലകൾ, മേളകൾ എന്നിവ വഴി ആവശ്യ സാധനങ്ങളായ അരി 6279 എംടി( മെട്രിക് ടൺ), തുവര പരിപ്പ് 408 എംടി, ചെറുപയർ 487 എംടി, മുളക് 493 എംടി, ഉഴുന്ന് 978 എംടി, പഞ്ചസാര 2318 എംടി, മല്ലി 264 എംടി വെളിച്ചെണ്ണ — 11,13,029 ലിറ്റർ എന്നിങ്ങനെ വിറ്റഴിച്ചതായി സിഎംഡി ഡോ സഞ്ജീബ് പട് ജോഷി അറിയിച്ചു. 

Eng­lish Summary:Supplyco earned 132 crores in Onam sales
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.