20 April 2024, Saturday

നെല്ലുസംഭരണം സുഗമമാക്കാൻ സപ്ലൈകോ ചർച്ച നടത്തി

Janayugom Webdesk
കൊച്ചി
October 18, 2021 7:14 pm

മഴക്കെടുതി മൂലം നെല്ലുസംഭരണത്തിൽ തടസം വരാതിരിക്കാൻ സപ്ലൈകോ കേരള റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി.സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിലിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹാരിച്ച് സംഭരണം സുഗമാക്കുന്നതിനായിരുന്നു ചർച്ച. സപ്ലൈകോ സി എംഡി അലി അസ്ഗർ പാഷ നടത്തിയ ചർച്ചയിൽ ഏതാനും തീരുമാനങ്ങൾ കൈക്കൊണ്ടു.

ഈർപ്പം കൂടുതലുള്ള നെല്ല് കർഷകരുമായുള്ള ധാരണയിൽ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് നെല്ലുസംഭരിക്കണം. കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിനു് മില്ലുടമകൾ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ മില്ലുടമകൾ ക്രമീകരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്കു മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതി മില്ലുടമകൾക്ക് സപ്ലൈകോ നൽകും. നെല്ല് ‚അരി എന്നിവ സൂക്ഷിക്കുന്നതിനു് കൂടുതൽ ഗോഡൗണുകൾ ആവശ്യമെങ്കിൽ അതിനുള്ള അനുമതിയും സപ്ലൈകോ നൽകും.
eng­lish summary;Supplyco held talks to facil­i­tate pad­dy procurement
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.