June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

സപ്ലൈകോ; പാവപ്പെട്ടവരുടെ അത്താണി: മന്ത്രി പി തിലോത്തമൻ

By Janayugom Webdesk
January 21, 2020

നാട്ടിലെ സാധാരണക്കാരന് അത്താണിയായി മാറിയ സ്ഥാപനമാണ് സപ്ലൈകോ എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ പോത്തുകല്ലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ ജീവിത ഭാരം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുവിതരണ രംഗം മാറ്റത്തിന് വിധേയമാവുകയാണെന്നും റേഷൻ കടകൾ ഇടനിലക്കാരെ ഒഴിവാക്കി സമാർട്ടാക്കിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പഴുതുകൾ അടച്ചുള്ള പൊതുവിതരണ സംവിധാനമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും പ്രവർത്തനങ്ങളുടെ സുതാര്യതയ്ക്കായി ഇപോസ് മെഷീൻ ത്രാസുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ ജനങ്ങൾ വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുമ്പോൾ കേരളത്തിൽ സർക്കാർ ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെതുവിതരണ സമ്പ്രദായം നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും സർക്കാരുകൾ മാറി മാറി വന്നാലും ഈ സ്ഥാപനത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവിന് ഉത്പന്നങ്ങൾ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടു കൂടി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറാണ് പോത്തുകല്ലിൽ ഉദ്ഘാടനം ചെയ്തത്. പി വി അൻവർ എംഎൽഎ അധ്യക്ഷനായിരുന്നു.

 

English summary: supplyco helps poor people said minister p thilothaman

You may alos like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.