August 9, 2022 Tuesday

Related news

February 21, 2021
October 26, 2020
October 22, 2020
January 18, 2020
December 29, 2019
December 20, 2019
December 19, 2019
December 15, 2019
December 13, 2019
December 13, 2019

സവാള വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ ഇടപെടൽ

Janayugom Webdesk
December 19, 2019 9:40 pm

തിരുവനന്തപുരം: സവാളയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര വ്യാപാർ ഭണ്ഡാരയിൽ നിന്നും സംഭരിച്ച 50 മെട്രിക് ടൺ സവാള സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി 95 രൂപയ്ക്കും, സ‌പ്ലൈകോ ക്രിസ്മസ് സ്‌പെഷ്യൽ ഫെയറുകൾ മുഖേന കിലോയ്ക്ക് 90 രൂപ നിരക്കിലും വിതരണം നടത്തി വരികയാണെന്ന് മന്ത്രി പി തിലോത്തമൻ അറിയിച്ചു.
കേന്ദ്ര സർക്കാർ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യൻ സവാളയിൽ നിന്നും 50 മെട്രിക് ടൺ സവാള നാഫെഡ് മുഖാന്തരം സപ്ലൈകോ സംഭരിച്ചു വരികയാണ്. മൂന്നാലു ദിവസങ്ങൾക്കുളളിൽ അവ കേരളത്തിൽ വിതരണത്തിന് എത്തിച്ചേരും. ഇറക്കുമതി സവാള കിലോയ്ക്ക് ഏകദേശം 75 മുതൽ 77 രൂപ വരെ നിരക്കിൽ കേരളത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും, അവ നാഫെഡ് വഴി ലഭ്യമാക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ വിതരണത്തിന് ആവശ്യമായ സവാളയുടെ അളവ് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ പൊതുമേഖല സ്ഥാപനങ്ങളിലൂടെയുളള സവാള വിതരണം മൂലം പൊതുകമ്പോളങ്ങളിലെ വില കുറയ്ക്കുവാൻ മൊത്തവ്യാപാരികൾ നിർബന്ധിതരാകും. വിലവിവരം പ്രദർശിപ്പിക്കാതെ സവാളയ്ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.