ലോക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്നവർക്ക് വിതരണം ചെയ്യാനുള്ള 17 ഇനം അവശ്യവസ്തുക്കളുടെ കിറ്റ് നിറയ്ക്കൽ സിവിൽ സപ്ലൈസ് കോർപറേഷൻ ആസ്ഥാനത്തും 56 ഡിപ്പോകളിലും വിവിധ സൂപ്പർ മാർക്കറ്റുകൾ, മാവേലിസ്റ്റോറുകൾ എന്നിവിടങ്ങളിലും ഊർജിതമായി നടന്നുവരുന്നു. ആളെണ്ണം കുറവാണെങ്കിലും ഉള്ളവർ പരമാവധി സമയം ജോലിയെടുത്താണ് ശ്രമകരമായ ദൗത്യം പൂർത്തിയാക്കാൻ പരിശ്രമിക്കുന്നത്.
അന്ത്യയോജന കാർഡുകാരുൾപ്പടെ പ്രത്യേക പരിഗണന നൽകുന്നവർക്ക് വീടുകളിലും അല്ലാത്തവർക്ക് റേഷൻ കടകൾ വഴിയും കിറ്റ് വിതരണം ചെയ്യും.സൗജന്യറേഷൻ വിതരണത്തിന്റെ തിരക്ക് കുറഞ്ഞതിന് ശേഷമായിരിക്കും കിറ്റുകൾ വിതരണത്തിനെത്തിക്കുക.പഞ്ചസാര,തേയില,ഉപ്പ്,ചെറുപയർ,കടല,വെളിച്ചെണ്ണ,ആട്ട,റവ,മുളകുപൊടി,മല്ലിപ്പൊടി,പരിപ്പ്,മഞ്ഞൾപ്പൊടി,ഉലുവ,കടുക്,സോപ്പ്,സൺഫ്ളവർ ഓയിൽ,ഉഴുന്ന് എന്നിവ ഒരു സഞ്ചിയിൽ ഇട്ടാണ് നൽകുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.