പൊതു മേഖല സ്ഥാപനമായ സപ്ലൈക്കോയുടെ ഉൽപ്പന്നങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും. ഡോർ ടു ഡോർ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ കേരള സ്റ്റാർട്ട്അപ്പ് മിഷൻ കമ്പനി ബിഗ് കാർട്ട് കേരള. കോമിലൂടെയാണ് ഉപഭോക്താക്കൾക്ക് സപ്ലൈക്കോ ഉൽപ്പന്നങ്ങൾ ഓൺലൈനായി വീട്ടുപടിക്കൽ ലഭ്യമാകുക. സപ്ലൈകോ സ്റ്റോറുകളിൽ ലഭ്യമാകുന്ന 5ശതമാനം മുതൽ 10ശതമാനം വരെ ഡിസ്കൗണ്ടുകളോടെയാകും ബിഗ് കാർട്ടിലും ഉൽപ്പനങ്ങൾ ലഭ്യമാകുക.
സപ്ലൈക്കോ ഉൽപ്പനങ്ങളെ കൂടാതെ പച്ച മത്സ്യം, വിവിധതരം മാംസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ബേക്കറി, ഡയറി ഉൽപ്പന്നങ്ങൾ തുടങ്ങിയവയും പൊതുവിപണിയിലെ പ്രമുഖ റീടൈൽ സ്റ്റോറുകളിൽ നിന്നുള്ള ഉൽപ്പനങ്ങളും കുറഞ്ഞ ഡെലിവറി ചാർജ്ജിൽ ബിഗ് കാർട്ട് കേരളയിലൂടെ വീടുകളിലെത്തും. കൂടാതെ ലൈഫ് സ്റ്റൈൽ, ഹോം അപ്ലയൻസസ് ഉൽപ്പനങ്ങളും ബിഗ് കാർട്ടിൽ ലഭ്യമാണ്. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നിന്നാണ് മാംസ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് കേരള ഹോട്ടികോർപ്പിന്റെയും, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റേയും ആവശ്യനുസരണം പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവയുടെ വിതരണാവശ്യത്തിനായി കോട്ടയം സ്വദേശിയായ സ്ത്രീ സംരംഭക ജോയിസ് സാജൻ ആരംഭിച്ച ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമാണ് www. bigcartkerala. com. ഉപഭോക്തൃ സൗകര്യത്തിനായി 8921731931 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ഓർഡറുകൾ നൽകാം.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ബിഗ് കാർട്ട് കേരള കഴിഞ്ഞ ആറുമാസം കൊണ്ട് 25000ത്തിലധികം ഓർഡറുകൾ ഡെലിവറി നൽകിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവ കൂടാതെ നിലവിൽ കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്. സമീപഭാവിയിൽ തന്നെ കേരളമാകമാനം സേവനം ലഭ്യമാക്കാനാണ് ബിഗ് കാർട്ട് കേരള ലക്ഷ്യമിടുന്നത്.
ENGLISH SUMMARY: supply co products in online
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.