ആർ. ഗോപകുമാർ

കൊച്ചി:

May 15, 2020, 1:23 pm

രാജ്യമാതൃകയായി സപ്ലൈകോ; വെള്ളക്കാർഡുകാർക്കും കിറ്റ് വിതരണം അവസാനഘട്ടത്തിൽ

Janayugom Online

കോവിഡിന്റെ  ആദ്യദിനത്തിൽ  യുദ്ധകാലത്തെന്ന പോലെ നിത്യോപയോഗസാധനങൾ  വാങ്ങികൂട്ടിയിരുന്നവർക്ക് ആശ്വാസമായത് സിവിൽ സപ്ലൈസ് കോർപറേ ഷൻ  .ഭക്ഷ്യ ധാന്യ വിതരണം അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ ജന ങ്ങളിൽനിറയുന്നത്ആത്മ വിശ്വാസം.  ഭക്ഷ്യ‑ധാന്യ വിതരണം കൂടുതൽ കാര്യക്ഷമമാക്കിയതോടെ സപ്ലൈകോ മുൻനിരയിലെത്തി.ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ്റെ നേതൃത്വത്തിൽ ഒരുമയോടെ പ്രവർത്തിച്ചപ്പോൾ സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വിതരണ രംഗത്ത്  മാതൃകയാകാനായി. ആരോഗ്യ- പൊലീസ്- തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെപ്പോലെ പോലെ തന്നെയാണ് ഈ വകുപ്പിലേയും ഉദ്യോഗസ്ഥരുടേയും പ്രവർത്തനം. സപ്ലൈകോ കേന്ദ്രം — മേഖലാ കാര്യാലയങ്ങൾ , ഡിപ്പോകൾ, വില്പനശാലകൾ, എൻ.എഫ്.എസ് എ , എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും സംസ്ഥാനത്തിന് ഭക്ഷ്യവസ്തുക്കൾ  എത്തിക്കാൻ  രാപകലില്ലാതെ പ്രവർത്തിചു .

രോഗം പിടിമുറുക്കുന്നുവെന്ന സൂചന  വന്നപ്പോൾ  തന്നെ സപ്ലൈകോ ‘അതിജീവനകിറ്റി‘ൻ്റെ ഒരുക്കങ്ങളാരംഭിച്ചു.സംസ്ഥാനത്തുടനീളം  ഭക്ഷണം ലഭ്യമാക്കാൻ കമ്മ്യൂണി കിച്ചണുകൾ ഒരുക്കിയപ്പോൾ അതിനാവശ്യമായ ഭക്ഷ്യവസ്തുക്കളെത്തിക്കാനും ക്വാറൻ്റൈയിനിൽ കഴിയുന്നവർക്ക് കിറ്റെത്തിക്കാനും ജീവനക്കാർ മുന്നിട്ടിറങ്ങി. വിഷുവിനും ഈസ്റ്ററിനും ഒഴിവെടുക്കാതെ ഞായറാഴ്ചകളിൽപ്പോലും കിറ്റുകളുണ്ടാക്കാൻ ജീവനക്കാരെത്തി.

എറണാകുളം ഗാന്ധി നഗറിലെ സപ്ലൈകോ ആസ്ഥാനവും സംസ്ഥാനത്തെ 56 ഡിപ്പോകളും അഞ്ച് റീജിയണൽ ഓഫീസുകളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്. റേഷൻ ഇൻസ്പെക്ടർമാരുടെയും ഔട്ട് ലെറ്റ് മാനേജർമാരുടെയും ഉത്തരവാദിത്വത്തിൽ വിവിധ ഹാളുകളിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്.87 ലക്ഷം കിറ്റുകളിൽ പഞ്ചസാര ‚തേയില, പയർ, ആട്ട അടക്കം 17 ഇനം ഭക്ഷ്യവസ്തുക്കളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1389 പാക്കിങ് സെൻററുകളിലാണ് ഈ ജോലികൾ ചെയ്യുന്നത് .ഒരൗട്ട് ലെറ്റിൽ 5000 മുതൽ 15000 വരെ കിറ്റുകളാണ് ഒരുക്കുന്നത്.കിറ്റുകൾ ആദ്യം നൽകിയത് ഏറ്റവും ദുരിതം അനുഭവിക്കുന്ന പട്ടികവർഗക്കാർക്കായിരുന്നു. തുടർന്ന് സംസ്ഥാനത്തെ 14182 റേഷൻ കടകൾ വഴി കിറ്റുകൾ നൽകി വരുന്നു.

ഓരോ കിറ്റിൻ്റെയും തൂക്കം പത്തേ കിലോ അറുന്നൂറ് ഗ്രാമാണ് .പുരുഷൻമാർക്കു പുറമെ വലിയ അളവിൽ സ്ത്രീകളുടെ പ്രാതിനിധ്യവും കിറ്റു നിർമ്മാണത്തിനുണ്ട്.കിറ്റ് നിറയ്ക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന ലോറികളിലെ ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിയ്ക്കാൻ സപ്ലൈകോ  മുന്നിട്ടിറങ്ങി സിഎംഡിമുതൽ , ജനറൽ മാനേജർ  അടക്കം  എല്ലാ ജീവനക്കാരും ഇടതടവില്ലാതെ അധ്വാനിച്ചതിൻ്റെ ഫലമാണ് കിറ്റുകളുടെ വിതരണത്തിൽ പരാതികൾ ഒഴിവാക്കാനായത്. ട്രക്കുകൾ വഴി അന്യനാടുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എത്തിച്ച ഡ്രൈവർക്ക് 26 ദിവസം  സപ്ലൈകോയുടെ നേതൃത്യത്തിൽ ജീവനക്കാർ ഭക്ഷണം എത്തിച്ചു കൊടുത്തു. 4200 ഭക്ഷണപ്പൊതികളാണ് സപ്ലൈകോ ഇവർക്ക് നൽകിയത്.

കോവിഡിൻ്റെ ആരംഭത്തിൽ തന്നെസൊ മാറ്റോയുമായി സഹകരിച്ച്ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന പദ്ധതിയും കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകളെത്തിക്കുന്ന ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തി.സംസ്ഥാനത്തിന് ഭക്ഷണകാര്യത്തിൽ ഒരു കുറവും വരാതിരിക്കാൻ അവശ്യ ഭക്ഷണ
സാധനങ്ങൾ സപ്ലൈകോ സംഭരിക്കുകയും ചെയ്തു .ഭക്ഷ്യധാന്യങ്ങളുടെ കിറ്റ്  നിറയ്ക്കുന്നതിന് എ ഐ വൈ എഫ് അടക്കമുള്ള  യുവജനസംഘടനകളുടെ  നിർലോഭമായ പിന്തുണയും ലഭിച്ചു .മറ്റ് സംസ്ഥാന ങ്ങൾക്ക്  മാതൃകയായ  പ്രവർത്തനമാണ് സപ്ലൈകോ നടത്തിയത് .

ENGLISH SUMMARY: sup­ply co starts dis­tri­b­u­tion of essen­tial com­modi­ties to white ration card