13 April 2024, Saturday

Related news

March 28, 2024
March 6, 2024
March 2, 2024
February 24, 2024
February 12, 2024
December 20, 2023
December 19, 2023
December 18, 2023
November 17, 2023
September 12, 2023

സപ്ലൈകോ സബ്സിഡി സാധനങ്ങൾ ഇനി റേഷൻ കടകൾ വഴിയും

ഡാലിയ ജേക്കബ്
ആലപ്പുഴ
October 30, 2021 9:53 pm

സപ്ലൈകോ സബ്സിഡി സാധനങ്ങൾ ഇനി റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. ഇത് സംബന്ധിച്ച പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇതോടെ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ റേഷൻ കടകളിൽനിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുവാൻ സാധിക്കും. വ്യാപാരികളുമായി ധാരണയായാൽ അധികം വൈകാതെ തന്നെ റേഷൻ കടകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ ലഭിച്ചുതുടങ്ങും. നഗരപ്രദേശത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളും മാവേലി സ്റ്റോറുകളും കുറവാണ്. അതുകൊണ്ടുതന്നെ സബ്സിഡി സാധനങ്ങളുടെ വിതരണം റേഷൻ കടകൾ വഴിയാക്കുന്നത് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനകരമാകും. ഇ പോസ് യന്ത്രങ്ങൾ വഴിയാകും റേഷൻകടകളിലെ വിതരണം. ഇത് കൃത്യത വർധിപ്പിക്കും. 

സപ്ലൈകോയിലെ സബ്സിഡി ഇനങ്ങളായ അരി/ പച്ചരി/ മട്ട അരി- 10 കിലോ, പഞ്ചസാര- 1 കിലോ, വെളിച്ചെണ്ണ- അര ലിറ്റർ, മുളക്- അരക്കിലോ, മല്ലി- അരക്കിലോ, കടല- 1 കിലോ, ചെറുപയർ- 1 കിലോ, വൻപയർ- 1 കിലോ, തുവരപ്പരിപ്പ്- 1 കിലോ, ഉഴുന്ന്- 1 കിലോ എന്നിവയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. എന്നാൽ സാധനങ്ങൾ സംഭരിക്കാനുള്ള ഇടം ഭൂരിഭാഗം റേഷൻകടകളിലുമില്ല. വിതരണം ആരംഭിക്കുന്നതിന് മുമ്പ് സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. 

സംസ്ഥാനത്ത് 14,435 റേഷൻ കടകളാണുള്ളത്. ഇവയിൽ തിരഞ്ഞെടുത്ത റേഷൻ കടകളിലൂടെയായിരിക്കും ആദ്യഘട്ടത്തിൽ സപ്ലൈകോ ഉല്പന്നങ്ങൾ വിൽക്കുക. പൊതുവിതരണ കേന്ദ്രങ്ങളുടെ വൈവിധ്യവല്‍ക്കരണവും സപ്ലൈകോ വിപണന ശൃംഖലയുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് റേഷൻ കടകളിലൂടെ ഉല്പന്നങ്ങൾ വിൽക്കാൻ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ഏത് റേഷൻ കടകളിൽ നിന്നും കാർഡുടമകൾക്ക് സാധനം വാങ്ങാൻ കഴിയുന്ന സുപ്രധാനമായ മാറ്റവും കടകൾക്ക് ഏകീകൃത രൂപമാറ്റവും ലൈസൻസികൾക്ക് തിരിച്ചറിയൽ കാർഡുകളും എൽഡിഎഫ് സർക്കാർ ഭക്ഷ്യ മേഖലയിൽ നടപ്പിലാക്കിയ സുപ്രധാന നേട്ടങ്ങളാണ്. 

ENGLISH SUMMARY:Supplyco sub­si­dized items will now be avail­able through ration shops
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.