23 April 2024, Tuesday

Related news

April 14, 2024
April 12, 2024
April 11, 2024
April 8, 2024
April 5, 2024
March 28, 2024
March 18, 2024
March 6, 2024
March 2, 2024
February 29, 2024

സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ആരംഭിക്കും: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
April 5, 2022 6:36 pm

സംസ്ഥാനത്ത് ഭക്ഷ്യ‑പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ആരംഭിക്കുമെന്നും ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 11‑ന് തിരുവനന്തപുരത്ത് വച്ച് നടക്കുമെന്നും ഭക്ഷ്യ‑പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.  ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രില്‍ 11 മുതല്‍ മെയ് 3 വരെ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിന്റെ പേരില്‍ വിലക്കയറ്റം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും, സപ്ലൈകോ വില്പനശാലകളിലൂടെ ശബരി ഉത്പന്നങ്ങളും സബ്സിഡി, നോണ്‍ സബ്സിഡി സാധനങ്ങളും വിതരണം നടത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.  നഗരങ്ങളില്‍ വിഷു/ഈസ്റ്റര്‍/റംസാന്‍ ഫെയറുകളും ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി വില്പനശാലകളും പ്രവര്‍ത്തിക്കും.
        
സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ജനപ്രിതിനിധികളുടെയും നെല്‍കര്‍ഷകരുടെയും ആവശ്യം കണക്കിലെടുത്തുകൊണ്ട് കര്‍ഷകരില്‍ നിന്നും ഒരേക്കറില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയര്‍ത്തി  സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിനൊപ്പം  തമിഴ് നാട്ടില്‍ നിന്നും സംഭരിക്കുന്ന നെല്ല് കൂട്ടികലര്‍ത്താനുള്ള പരിശ്രമം സംസ്ഥാനത്തെ ചില ജില്ലകളില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ വിജിലന്‍സ് പരിശോധനയ്ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ശബരി ഉത്പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2022 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സപ്ലൈകോ സംഘടിപ്പിച്ച ‘സെല്‍ഫി വിത്ത് സപ്ലൈകോ’ മത്സര വിജയികളെ ഭക്ഷ്യ‑പൊതുവിതരണ വകുപ്പുമന്ത്രി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് സെല്‍ഫികളാണ്സപ്ലൈകോയ്ക്ക് ലഭിച്ചത്. ഇതില്‍ പരമാവധി ലൈക്ക് കിട്ടിയ 2 പേര്‍ക്ക് 5000 രൂപയുടേയും, 3000 രൂപയുടേയും ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.  ഒന്നാം സമ്മാനം സെല്‍ഫി സീരിയല്‍ നമ്പര്‍ 026 പ്രവീണ്‍, കണ്ണൂര്‍, 2-ാം സമ്മാനം സെല്‍ഫി സീരിയല്‍ നമ്പര്‍ 001 അഭിലാഷ് മാന്നാര്‍, ആലപ്പുഴ‑യും നേടി.

Eng­lish Summary:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.