സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

Web Desk

കൊച്ചി

Posted on September 25, 2020, 3:38 pm

സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് 7.30 വരെ ആയി പുന:ക്രമീകരിച്ചുവെന്ന് സിഎംഡി അലി അസ്ഗർ പാഷ അറിയിച്ചു.കോവിഡ്- 19 ൻ്റെ പശ്ചാത്തലത്തിൽ സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തന സമയം രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെയായി ക്രമീകരിച്ചിരുന്നു. ഇതു മൂലം ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ എത്തുന്നവർക്ക് അസൗകര്യമുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് സർക്കാർ പുന:ക്രമീകരണത്തിന് നിർദ്ദേശിച്ചതെന്നും സി എംഡി അറിയിച്ചു.

Eng­lish sum­ma­ry: sup­ply­co work­ing time rescheduled

You may also like this video: