August 15, 2022 Monday

Related news

August 10, 2022
August 4, 2022
August 2, 2022
July 28, 2022
July 26, 2022
July 25, 2022
July 22, 2022
July 20, 2022
July 19, 2022
July 19, 2022

സംവരണം ഇനി എത്ര തലമുറകൾകൂടി തുടരേണ്ടിവരുമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി:
March 21, 2021 8:28 am

തൊഴിൽ വിദ്യാഭ്യാസമേഖലകളിൽ നൽകിവരുന്ന സംവരണം ഇനി എത്ര തലമുറകൾകൂടി തുടരണമെന്ന് പറയാൻ കഴിയുമോയെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സർക്കാർ കക്ഷിയായുള്ള മറാത്താ സംവരണ കേസിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതി ഈ ചോദ്യമുന്നയിച്ചത്. അമ്പത് ശതമാനം സംവരണം ഒഴിവാക്കണമെന്ന ഹർജിലായിരുന്നു പരാമർശം.

മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിനോട് ആവശ്യപ്പെട്ടു. 1931ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡൽ റിപ്പോർട്ട് എന്നതിനാലാണ് പുനഃപരിശോധന നടത്തണമെന്ന് റോഹ്ത്തഗി ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങൾക്ക് റിസർവേഷൻ ക്വാട്ടകൾ അനുവദിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന ആവശ്യവും ഉയർന്നു.

സംവരണത്തിന് അമ്പത് ശതമാനം പരിധിവച്ചില്ലെങ്കിൽ എന്ത് തുല്യതയെക്കുറിച്ചാണ് നിങ്ങൾ പറയുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ മണ്ഡൽ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നും നിലവിൽ ഇന്ത്യയുടെ ജനസംഖ്യ 135 കോടിയായി ഉയർന്നിട്ടുണ്ടെന്നും റോഹ്ത്തഗി കൂട്ടിച്ചേർത്തു.

പിന്നാക്ക വിഭാഗക്കാരുടെ എണ്ണം അമ്പത് ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞിട്ടില്ലെന്നും ഇപ്പോഴും പട്ടിണി മരണങ്ങൾ ഇന്ത്യയിലുണ്ടെന്നും റോഹ്ത്തഗി ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: SUPREME COURT ABOUT RESERVATION

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.