പ്രതിഷേധിക്കാനുളള അവകാശം സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കരുത്: സുപ്രീം കോടതി

Web Desk
Posted on September 21, 2020, 5:00 pm

രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും പ്രതിഷേധിക്കാനുളള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. പ്രതിഷേധ സമരങ്ങളും സഞ്ചാര സ്വാതന്ത്ര്യവും തമ്മില്‍ ചേര്‍ന്നു പോകണമെന്ന് ജസ്റ്രിസ് സഞ്ജയ് കിഷൻ കൗള്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ റോഡുകള്‍ തടസ്സപ്പെടുത്തി നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. മാര്‍ച്ച് മാസം നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്.

സമാധാനപരമായി പ്രതിഷേധിക്കാനുളള അവകാശം പരമമാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുഹമ്മദ് പ്രാച പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സമരം ചെയ്യാൻ ജനങ്ങള്‍ക്ക് അവകാസമുണ്ടെന്ന് പ്രാച ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുളള അവകാശം എല്ലാവര്‍ക്ക് ഉണ്ടെന്നും എന്നാല്‍ അത് മറ്റുളളവരുടെ അവകാശത്തെ ഹനിച്ചു കൊണ്ടാകരുതെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ് പറഞ്ഞു.

ENGLISH SUMMARY: SUPREME COURT ABOUT THE RIGHT TO PROTEST

YOU MAY ALSO LIKE THIS VIDEO