കൊലപാതക കേസിൽ അബദ്ധത്തിൽ പ്രതിയാക്കപ്പെട്ട വ്യക്തിയെ മുപ്പത്തിയാറു വർഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. യൂനസ് അലി തരഫ്ദാർ എന്ന ആളാണ് പശ്ചിമബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ കുറ്റവിമുക്തനായത്.
വിചാരണക്കോടതിയും കൽക്കട്ട ഹൈക്കോടതിയും 1984ലെ കൊലപാതകക്കേസിൽ ഇയാളെ കുറ്റവാളിയെന്ന് വിധിച്ചിരുന്നു. എന്നാൽ ഇയാൾക്കെതിരെയുള്ള സാഹചര്യ തെളിവുകൾ ദുർബലമാണെന്ന് സുപ്രീംകോടതി ഇപ്പോൾ കണ്ടെത്തി. കുറ്റകൃത്യത്തിൽ ഇയാൾക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് തെളിയിക്കാനുമായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എൽ നാഗേശ്വരറാവുവും ദീപക് ഗുപ്തയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
English Summary; accused in the murder case was acquitted after 36 years
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.