May 28, 2023 Sunday

Related news

May 27, 2023
May 22, 2023
May 20, 2023
May 19, 2023
May 16, 2023
May 16, 2023
May 15, 2023
May 12, 2023
May 12, 2023
May 11, 2023

തൂക്കുകയര്‍ കാടത്തം: അനുകൂലിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2023 8:23 am

വധശിക്ഷ തൂക്കിലേറ്റി നടപ്പാക്കുന്നത് കാടത്തമാണെന്ന വാദത്തെ അനുകൂലിച്ച് സുപ്രീം കോടതി. തൂക്കിലേറ്റി വധ ശിക്ഷ നടപ്പാക്കുന്നതിനു പകരം വേദന കുറഞ്ഞ മറ്റ് രീതികള്‍ അവലംബിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന സൂചനയും സുപ്രീം കോടതി നല്‍കി.

തൂക്കിലേറ്റിയുള്ള വധശിക്ഷ നടപ്പാക്കുന്നത് കുറ്റവാളിക്ക് ഏറെ വേദന ഉണ്ടാക്കുന്നതാണെന്നും ഇതിനു പകരം വെടിവച്ചും വിഷം കുത്തിവച്ചും വൈദ്യുതി ഉപയോഗിച്ചും പുറമെ ഗ്യാസ് ചേംബറില്‍ വിഷവാതകം ശ്വസിപ്പിച്ചും ഉള്‍പ്പെടെ മിനിറ്റുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോടതി വിശദീകരണം തേടി. വിദേശ രാജ്യങ്ങളില്‍ പലതിലും തൂക്കിക്കൊല ഇതിനകം നിരോധിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : Supreme Court agrees to review valid­i­ty of hang­ing as mode of execution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.