ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിനെ കുറിച്ച് കേന്ദ്രത്തോട് മറുപടി നൽകാൻ സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ മറുപടി നൽകണമെന്നും രണ്ടാഴ്ച കഴിഞ്ഞ കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സ്വന്തം നാട്ടിലേയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികളെ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. തൊഴിലാളികൾക്ക് തിരിച്ചു പോകാൻ വേണ്ടി അന്തർ സംസ്ഥാന ബസ് സർവീസ് ആരംഭിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷൺ ആവശ്യപ്പെട്ടു.ഈ വിഷയത്തെ കുറിച്ച് കേന്ദ്ര സർക്കാർ വിശദമായി പരിശോദിച്ചു വരുകയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ENGLISH SUMMARY: supreme court asked reply from central govt about the migrant workers travel
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.