സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും

Web Desk
Posted on November 15, 2019, 8:55 am

ന്യൂ ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും. ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം.

അയോദ്ധ്യ, ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെ വളരെ സുപ്രധാനമായ ഉത്തരവുകൾ പ്രസ്താവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ഇന്ന് വൈകുന്നേരം സുപ്രീം കോടതി അങ്കണത്തിൽ വെച്ച് അദ്ദേഹത്തിന് യാത്രയയപ്പ് നൽകും.

അയോദ്ധ്യ, ശബരിമല പോലെയുള്ള സുപ്രധാന വിധിക്ക് പുറമെ അവിഹിത ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധിയും സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരവകാശ നിയമത്തിന്റെ പരിധിയിൽ എത്തിച്ച വിധിയും അദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിലെ സുപ്രധാനമായ വിധികളായിരുന്നു. ദീപക് മിശ്രയ്ക്ക് ശേഷമായിരുന്നു അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് ബോബ്ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്.