Web Desk

February 03, 2020, 9:21 am

ശബരിമലക്കേസ് ഇന്ന് സുപ്രീംകോടതിയിൽ; പരിഗണന വിഷയങ്ങൾക്ക് ഇന്ന് അന്തിമ രൂപം നൽകും

Janayugom Online

ശബരിമലക്കേസിലെ വിശാലബെഞ്ചിന്റെ പരിഗണനാവിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് രൂപം നല്‍കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് പരിഗണനാവിഷയങ്ങള്‍ക്ക് അന്തിമരൂപം നല്‍കുക. നേരത്തെ പരിഗണനാവിഷയങ്ങളുടെ കരട് തയാറാക്കാന്‍ കേസിലെ മുതിര്‍ന്ന അഭിഭാഷകരോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നെങ്കിലും അഭിപ്രായ ഐക്യമുണ്ടായില്ല.

പത്ത് ദിവസത്തിനകം വാദങ്ങൾ പൂര്‍ത്തിയാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ആവശ്യപ്പെട്ടിരിക്കുന്നത്. പരിഗണന വിഷയങ്ങളിൽ ഇന്ന് അന്തിമ തീരുമാനം ആയാൽ ഒരു പക്ഷെ ഇന്നുമുതലോ, അടുത്ത ആഴ്ചമുതലോ കേസിൽ വാദം കേൾക്കൽ തുടങ്ങും.വിശാല ബെഞ്ച് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ശബരിമല പുനഃപരിശോധന ഹര്‍ജികൾ തീര്‍പ്പാക്കുക. മതാചാരങ്ങൾക്കുള്ള മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളാണ് അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടത്.

Eng­lish sum­ma­ry: Supreme court con­sid­er women entry case on today

YOU MAY ALSO LIKE THIS VIDEO