Site iconSite icon Janayugom Online

സൈന്യത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്ന ആരോപണത്തില്‍ സൈന്യത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യൻ സൈന്യം വനിതാ ഉദ്യോഗസ്ഥരോട് നീതി പുലർത്തുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സൈന്യത്തിലെ എല്ലാ കുഴപ്പങ്ങളും പരിഹരിക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധങ്ങളും കമാന്‍ഡിങ് ജോലികളും നടപ്പാക്കുന്നതിനുള്ള സ്ഥാനക്കയറ്റങ്ങള്‍ തങ്ങള്‍ക്കു മുകളിലായി പുരുഷ ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി 34 വനിതാ സൈനിക ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജികളില്‍ വിധി പ്രഖ്യാപിക്കുന്നതുവരെ ഒക്ടോബറില്‍ സ്ഥാനക്കയറ്റത്തിന് പരിഗണിച്ച പുരുഷ ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവിടരുതെന്ന് ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: Supreme Court crit­i­cizes the army

You may also Like this video

Exit mobile version