അയോധ്യ കേസ് പരിഗണിക്കില്ല

Web Desk
Posted on January 27, 2019, 7:03 pm

ന്യൂഡല്‍ഹി: അയോധ്യ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കില്ല. ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അവധിയിലായതിനെ തുടര്‍ന്നാണിത്. പുതുക്കിയ തീയതി പിന്നീട് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരുന്നത്.

അയോധ്യയിലെ വിവാദഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.