ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി നിര്‍ദ്ദേശം

Web Desk
Posted on April 20, 2018, 6:47 pm

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്രത്തോട് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെയും മറ്റ് ഏജന്‍സികളുടെയും ഉത്തരവിനെതിരെ ദാവൂദിന്‍റെ ഭാര്യയും അമ്മയും നല്‍കിയ ഹര്‍ജി പരമോന്നത കോടതി തള്ളി. ദാവൂദിന്‍റെ സ്വത്തുക്കള്‍ അനധികൃതമായും കുറ്റകൃത്യങ്ങളിലൂടെയാണ് ഉണ്ടാക്കിയെടുത്തതെന്നതിനുള്ള വിശവദമായ റിപ്പോര്‍ട്ട് കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.