Friday
06 Dec 2019

പോക്​സോ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി

By: Web Desk | Tuesday 1 May 2018 2:48 PM IST


supreme court

ന്യൂഡല്‍ഹി: പോക്​സോ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി. രാജ്യത്തെ ഹൈകോടതികള്‍ക്കാണ്​ നിര്‍ദേശം നല്‍കിയിരിക്കുന്നത്​. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്​.

അതിവേഗ വിചാരണ കോടതികള്‍ സ്ഥാപിച്ച്‌​ പോക്​സോ കേസിലെ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്​. ഇത്തരം കേസുകളിലെ വിചാരണ നടപടികള്‍ക്ക്​ മേല്‍നോട്ടം വഹിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കാനും ഹൈകോടതികള്‍ രൂപീകരിക്കണം. അഭിഭാഷകനായ ശ്രീവാസ്​തവ നല്‍കിയ ഹരജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​.

12 വയസു വരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്​ വധശിക്ഷ നല്‍കുന്നതിനുള്ള ഒാര്‍ഡിനന്‍സിന്​ കേന്ദ്രമന്ത്രിസഭ ഏപ്രില്‍ 21ന്​ അംഗീകാരം നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന്​ നിര്‍ദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്​.

Related News