16 April 2024, Tuesday

Related news

April 15, 2024
April 15, 2024
April 8, 2024
April 6, 2024
April 1, 2024
March 31, 2024
March 23, 2024
March 23, 2024
March 23, 2024
March 22, 2024

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: സുപ്രീം കോടതി യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2021 1:17 pm

ലഖിംപൂര്‍ കര്‍ഷക കൂട്ടകൊലയില്‍ സുപ്രീം കോടതി യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ലഖിംപൂര്‍ സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ആർക്കൊക്കെ എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ആരാഞ്ഞ കോടതി, സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നും ചോദിച്ചു. കേസിൽ യുപി സർക്കാർ നാളെ വിശദാംശം നൽകണമെന്നാണ് കോടതി നിർദ്ദേശം. ആക്രമണത്തിൽ കൊല്ലപ്പെട്ട ലവ്പ്രീതിന്റെ അമ്മയ്ക്ക് അടിയന്തര ചികിത്സ നൽകാനും കോടതി നിർദ്ദേശം നൽകി. 

കേസ് സ്വമേധാ എടുത്തതല്ലെന്നും അഭിഭാഷകരുടെ പരാതിക്കത്ത്, പൊതുതാല്പര്യ ഹർജിയായി പരിഗണിക്കുകയായിരുന്നുവെന്നും കോടതി വിശദീകരിച്ചു. കത്തെഴുതിയ അഭിഭാഷകർക്ക് അറിയിപ്പ് നൽകണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്വമേധയാ എടുത്ത കേസെന്ന് ആശയക്കുഴപ്പം കാരണം രേഖപ്പെടുത്തിയതാണെന്ന് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കവേ അറിയിച്ചത്. 

കർഷക സംഘർഷം ഹൈക്കോടതി മുൻ ജഡ്ജി പ്രദീപ് കുമാർ അന്വേഷിക്കും. രണ്ട് മാസത്തെ സമയം കമ്മീഷന് നൽകിയിട്ടുണ്ട്. നേരത്തെ കർഷകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാകും അന്വേഷിക്കുകയെന്നതിൽ തീരുമാനമായിരുന്നില്ല. സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ജുഡിഷ്യൽ കമ്മീഷനെ നിയമിച്ചത്.

Eng­lish Sum­ma­ry : supreme court directs up govt to sub­mit report on lakhim­pur massacre

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.