റാഫേലില്‍ കേന്ദ്രത്തിന് തിരച്ചടി

Web Desk
Posted on April 10, 2019, 11:03 am

റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ വിശദം ആയ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം.

പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി. കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി തെളിവായി പരിഗണിക്കും.

നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയമായി ഏറെ നിര്‍ണായകമാകുന്നതാണ് ഇന്നത്തെ കോടതി വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധിയെ മറ്റ് രണ്ട് അംഗങ്ങള്‍ പിന്തുണച്ചു.