മണിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കൂറുമാറി ബിജെപി മന്ത്രിസഭയിൽ ചേർന്ന ടി എച്ച് ശ്യാംകുമാറിനെ സുപ്രീംകോടതി പുറത്താക്കി. വനം മന്ത്രിയായിരുന്ന ടി എച്ച് ശ്യാംകുമാറിനെ ഭരണഘടനയിലെ ആർട്ടിക്കിൾ 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചാണ് നീക്കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിയമസഭയിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ആർഎഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബഞ്ചിന്റേതാണ് നടപടി. 2017ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ശ്യാംകുമാർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചത്. പിന്നീട് ബിജെപിയിൽ ചേക്കേറിയ ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്പീക്കർ നടപടിയെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ സവിശേഷാധികാരം പ്രയോഗിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി. 30ന് കേസിൽ തുടർ വാദം കേൾക്കും.
English Summary; Supreme Court dismisses Manipur MLA
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.