സുപ്രീംകോടതി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ജുഡീഷ്യല്‍ വിഭാഗത്തില്‍ ഏപ്രില്‍ 16നായിരുന്നു ഇയാള്‍ അവസാനമായി ഹാജരായത്. എന്നാല്‍ 16 ന് ശേഷം കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രജിസ്ട്രാര്‍മാരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വീട്ടുനിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇയാളുമായി അടുത്തിടപഴകിയ മറ്റുള്ളവരെയും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.