മുത്തലാഖ് നിയമം: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

Web Desk
Posted on August 23, 2019, 11:42 am

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയ നിയമം ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്.
മുസ്‌ലിം സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി (മുത്തലാഖ്) വിവാഹബന്ധം പിരിയുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ ക്രിമിനല്‍ക്കുറ്റമാക്കേണ്ടതില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജിയുണ്ട്. കഴിഞ്ഞമാസമാണ് പാര്‍ലമെന്റ് മുത്തലാഖ് നിയമം പാസാക്കിയത്.