Web Desk

ന്യൂഡല്‍ഹി

February 20, 2021, 9:02 am

രാജ്യത്തെ ബാങ്ക് ലോക്കര്‍ നയം പരിഷ്കരിക്കണമെന്ന് സുപ്രീംകോടതി

Janayugom Online

രാജ്യത്തെ ബാങ്ക് ലോക്കര്‍ നയം പരിഷ്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ആറ് മാസത്തിനുള്ളില്‍ ബാങ്കുകള്‍ ലോക്കര്‍ നയം പുതുക്കണമെന്ന് കൊടതി അറിയിച്ചു. ലൊക്കറിലുള്ളിലെ വസ്തുക്കള്‍ നിയമാനുസൃതമായിട്ട് ഉള്ളതാണെന്ന് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തും ലോക്കറില്‍ വയ്ക്കാന്‍ അനുവദിക്കുന്ന സംവിധാനം ഒഴിവാക്കണെമെന്നും എന്താണ് ലോക്കറില്‍ സൂക്ഷിക്കുന്നതെന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്.

ENGLISH SUMMARY:Supreme Court has asked the coun­try to revise its bank lock­er policy
You may also like this video;