October 2, 2022 Sunday

Related news

October 1, 2022
September 29, 2022
September 27, 2022
September 12, 2022
September 9, 2022
September 9, 2022
August 30, 2022
August 29, 2022
August 25, 2022
August 25, 2022

അങ്കണവാടികൾ ഈ മാസം മുതല്‍ തുറക്കാമെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2021 2:52 pm

രാജ്യത്തെ അങ്കണവാടികൾ ഈ മാസം മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ തുറക്കാമെന്നാണ് സുപ്രിംകോടതി നിർദേശം. അങ്കണവാടികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 31നകം തീരുമാനമറിയിക്കാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് അങ്കണവാടികൾ അടച്ചിട്ടത്തോടെ മുലയൂട്ടുന്ന അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും ഭക്ഷണ- ആരോഗ്യ സൗകര്യങ്ങൾ മുടങ്ങുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു.

ENGLISH SUMMARY: Supreme Court has ruled that angan­wadis across the coun­try may reopen this month

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.