28 March 2024, Thursday

Related news

March 23, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 19, 2024
March 19, 2024
March 18, 2024

ക്ഷേത്ര ഭൂമിയുടെ അവകാശി പുരോഹിതനല്ലെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2021 8:00 pm

ക്ഷേത്ര ഭൂമിയുടെ അവകാശി പുരോഹിതനല്ലെന്ന് സുപ്രീം കോടതി. ആരാധിക്കപ്പെടുന്ന ദെെവമാണ് ക്ഷേത്ര സ്വത്തിന്റെ അധികാരിയെന്നും ഭുമിയുടെയും സ്വത്തിന്റെയും നടത്തിപ്പുമാത്രമാണ് പുരോഹിതന്റെ കടമയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് ലോ റവന്യു കോഡ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് സര്‍ക്കുലറുകള്‍ റദ്ദാക്കിയ ഹെെക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെ‍ഞ്ചിന്റേതാണ് ഉത്തരവ്. 

ക്ഷേത്രത്തിലെ ഉപാസനാ മൂര്‍ത്തിയാണ് നിയമപരമായി ക്ഷേത്ര ഭൂമിയുടെ അവകാശി. ഉടമസ്ഥന്റെ പേരിന്റെ സ്ഥാനത്ത് എഴുതേണ്ടതും ഉപാസനാ മൂര്‍ത്തിയുടെ പേര് തന്നെയാണ്. പുരോഹിതന്റെ പേര് ആ സ്ഥാനത്ത് ചേര്‍ക്കുന്നത് മറ്റൊരാളുടെ ഭുമിയില്‍ നടത്തുന്ന അധിനിവേശത്തിന് തുല്യമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പ്രാര്‍ത്ഥന നടത്തുന്നതും ഭുമി സംരക്ഷിക്കുകയും മാത്രമാണ് പുരോഹിതന്‍ ചെയ്യേണ്ടതെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
eng­lish sum­ma­ry; Supreme Court has ruled that the priest is not the heir to the tem­ple land
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.