14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 20, 2024
August 14, 2024
August 12, 2024
August 8, 2024
August 2, 2024
July 26, 2024
July 24, 2024
July 22, 2024
July 18, 2024

മദ്യക്കുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമെന്ന മുന്നറിയിപ്പ് പതിക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി

മദ്യം മിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന റിപ്പോര്‍ട്ട് കോടതി ചൂണ്ടിക്കാണിച്ചു
Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2022 2:05 pm

പുകയില ഉല്‍പന്നങ്ങളിലെ പാക്കറ്റുകളുടേതിന് സമാനമായി മദ്യക്കുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമെന്ന മുന്നറിയിപ്പ് പതിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ നയരൂപീകരണ മേഖലയ്ക്ക് കീഴിലാണെന്നാണ് ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചത്.

സിഗരറ്റിനേക്കാള്‍ 10 മടങ്ങ് ദോഷകരമാണ് മദ്യം. കോടതി ഉത്തരവുകള്‍ പ്രകാരം സിഗരറ്റ് പാക്കറ്റുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയ മാതൃകയില്‍ മദ്യക്കുപ്പികളിലും ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാനാണ് ഹര്‍ജിക്കാരനും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ വാദിച്ചത്. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ അല്‍പം മിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.

Eng­lish sum­ma­ry; Supreme Court has said that it can­not be pre­scribed to put a warn­ing on liquor bot­tles that it is harm­ful to health

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.