Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ഇന്‍ഡോര്‍:

February 07, 2021, 8:06 pm

സുപ്രീം കോടതി ഇടപെട്ടു; മുനാവര്‍ ഫറൂഖി മോചിതനായി

Janayugom Online

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായിരുന്ന സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മുനാവര്‍ ജയില്‍മോചിതനായത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്. വെള്ളിയാഴ്ച സുപ്രീംകോടതി മുനാവറിന് ജാമ്യം നല്‍കിയിരുന്നു.എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ജയില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജി നേരിട്ട് ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ ടെലിഫോണില്‍ ബന്ധപ്പെടുകയും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് വാക്കാല്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഹാസ്യ പരിപാടിക്കിടയില്‍ ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജനുവരി ഒന്നിനാണ് ഇന്‍ഡോര്‍ പൊലീസ് മുനാവര്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നത്. മധ്യപ്രദേശ് ഹൈക്കോടതി മുനാവറിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് കഴിഞ്ഞ വെളളിയാഴ്ച സുപ്രീംകോടതി മുനാവറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

ENGLISH SUMMARY: Supreme Court inter­venes; Munawar Farooqi was released

YOU MAY ALSO LIKE THIS VIDEO