Web Desk

ന്യൂഡല്‍ഹി:

January 21, 2021, 9:48 pm

മിര്‍സാപുരിന്റെ പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

Janayugom Online

ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ് മിര്‍സാപുരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് . അണിയറ പ്രവര്‍ത്തകര്‍ക്കു പുറമേ ആമസോണ്‍ പ്രൈമിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി നടപടി. മിര്‍സാപൂരിനെ മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

ക്രൈം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് മിര്‍സാപൂര്‍. കരണ്‍ അനുഷ്മാന്‍, ഗുര്‍മീത് സിങ്, മിഹിര്‍ ദേശായി എന്നിവരാണ് സംവിധായകന്‍. മിര്‍സാപുര്‍ സീസണ്‍ ആദ്യഭാഗം മികച്ച പ്രേക്ഷകപ്രീതി നേടിയതോടെയാണ് രണ്ടാംഭാഗവുമായി അണിയറപ്രവര്‍ത്തകരെത്തിയത്.

ENGLISH SUMMARY: Supreme Court issues notice to Mirza­pur activists

YOU MAY ALSO LIKE THIS VIDEO