August 15, 2022 Monday

Related news

August 10, 2022
August 4, 2022
August 2, 2022
July 29, 2022
July 28, 2022
July 26, 2022
July 25, 2022
July 22, 2022
July 20, 2022
July 19, 2022

സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല; മറാത്ത സംവരണം സുപ്രിംകോടതി റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2021 12:10 pm

രാജ്യത്ത് സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മറാത്ത സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കില്ല. സംവരണം 50 ശതമാനം കടന്നത് ഭരണഘടനാ ലംഘനമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ആകെ സംവരണം 50 ശതമാനത്തിന് താഴെയാകണമെന്നും സ്ഥാനകയറ്റത്തിന് സംവരണം ബാകമല്ലെന്നുമായിരുന്നു ഇന്ദിര സാഹ്നി കേസിലെ വിധി. ഈ വിധി പുനപരിശോധിക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. മറാത്തകൾക്ക് 16 ശതമാനം സംവരണം എന്ന് മഹാരാഷ്ട്ര തീരുമാനിച്ചപ്പോൾ 13 ശതമാനമായി ബോംബെ ഹൈക്കോടതി കുറച്ചു. ഇതിനെതിരായ ഹർജികളാണ് വന്നതെങ്കിലും വിശാലമായി സംവരണത്തെക്കുറിച്ച് കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

Eng­lish sum­ma­ry: supreme court judg­ment in maratha reser­va­tion case
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.