Web Desk

ന്യൂഡല്‍ഹി

January 25, 2021, 4:34 pm

ലൈഫ് മിഷന്‍ പദ്ധതി: കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്

Janayugom Online

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. മറുപടി നല്‍കാൻ നാല് ആഴ്ച സമയമാണ് കോടതി എതിര്‍ കക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരാമെന്ന കേരളാ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ലൈഫ്മിഷനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയപ്രേരിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം തുടങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കേരളത്തിലെ ഭൂരഹിതരും വീടില്ലാത്തവരുമായ ജനങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതിയെ തുരങ്കം വയ്ക്കാനുളള ആസൂത്രിത നീക്കമാണ് പരാതിക്കും അന്വേഷണത്തിനും പിന്നിലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ENGLISH SUMMARY: supreme court notice to cbi and cen­ter in life mis­sion project

YOU MAY ALSO LIKE THIS VIDEO