അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നേട്ടീസയച്ചു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പൊതുപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ചലി ഭരദ്വാജ് എന്നിവരാണ് കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുകള്‍ നിലനില്‍ക്കുമ്പോഴും കുടിയേറ്റ തൊഴിലാളികളെ അവരുടെ താമസസ്ഥലത്തുനിന്നും വീട്ടുടമസ്ഥര്‍ ഇറക്കി വിടുകയാണ്. നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴും അവര്‍ക്ക് കൂലി ലഭിക്കുന്നില്ല.
കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടു പണം നിക്ഷേപിക്കുകയോ അല്ലെങ്കില്‍ അവരുടെ വീട്ടു പടിക്കല്‍ സഹായമെത്തിക്കുകയോ ആണ് വേണ്ടതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാല്‍പര്യ ഹര്‍ജികളുടെ കടകള്‍ അടയ്ക്കണം. തൊഴിലാളികളെ സഹായിക്കാന്‍ സാധാരണക്കാരായ പലരും മുന്നോട്ടു വരുന്നുണ്ട്. എ സി മുറിയിലിരുന്ന് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചാല്‍ അത് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ചൊവ്വാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.