രാഹുലിനെതിരെ സുപ്രിംകോടതിയുടെ നോട്ടീസ്

Web Desk
Posted on April 15, 2019, 12:55 pm

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. റഫാല്‍ വിഷയത്തില്‍ ഏപ്രില്‍ 20 നകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

റാഫേല്‍ കേസില്‍ സുപ്രീം കോടതി വിധിയെ രാഹുല്‍ ഗാന്ധി നേരത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരന്ദ്രേമോഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചിരുന്നു. മീനാക്ഷി ലേഖി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. കോടതി വിധിയില്‍ ഇല്ലാത്തകാര്യം ചൂണ്ടികാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.