അലഹബാദിൻറെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൻറെ തീരുമാനത്തിനെതിരേ സമർപ്പിക്കപ്പെട്ട ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്.
സർക്കാരിൻറെ തീരുമാനത്തിനെതിരെ സ്വകാര്യ വ്യക്തി നൽകിയ പൊതു താര്യപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിലുള്ള റെയിൽവേ സ്റ്റേഷനുകൾ, കേന്ദ്ര സർവ്വകലാശാലകൾ എന്നിവയുടെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.
മുഗൾ രാജാവായ അക്ബർ 500 വർഷങ്ങൾക്കു മുൻപ് നൽകിയ തെറ്റായ പേരാണ് അലഹബാദ് എന്നും അതിനു മുൻപ് പ്രയാഗ്രാജ് എന്നായിരുന്നു പേരെന്നുമാണ് സർക്കാരിൻറെ വാദം.
സംസ്ഥാന സർക്കാരിൻറെ ഈ നീക്കത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിന്നും ചരിത്രപണ്ഡിതന്മാർക്കിടയിൽ നിന്നും വൻ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. സർക്കാർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും, ചരിത്രത്തെ മാറ്റിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
1575ലാണ് അലഹബാദിന് ഈ പേര് ലഭിച്ചത്. മുഗൾ ചക്രവർത്തി അക്ബർ ഇതിനെ ഇല്ലഹാബാസ് എന്നായിരുന്നു വിളിച്ചിരുന്നത്. ദൈവത്തിൻറെ വാസസ്ഥലം എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. അലഹബാദിനെ കൂടാതെ ഫൈസാബാദിൻറെ പേരും സർക്കാർ മാറ്റിയിരുന്നു. അയോധ്യ എന്നായിരുന്നു പേരു മാറ്റിയത്.
അതേസമയം, 500 വർഷങ്ങൾക്ക് മുൻപ് മുഗൾ ചക്രവർത്തിയായ അക്ബർ ചെയ്ത തെറ്റ് തിരുത്താനാണ് ചരിത്ര നഗരമായ അലഹബാദിൻറെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയത് എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിൻറെ നടപടിയെ ന്യായീകരിച്ച് ബിജെപിയുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.