Web Desk

ന്യൂഡല്‍ഹി

May 31, 2021, 12:23 pm

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി

Janayugom Online

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളെ നിരാലംബരാക്കരുതെന്നും ഫെഡറള്‍ തത്വങ്ങല്‍ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളും ജസ്റ്റിസ് ഡിവെെ ചന്ദ്രചൂഡ് ചോദിച്ചു. രാജ്യത്തിന്റെ വാക്സിന്‍ നയം എന്താണെന്ന് ? സര്‍ക്കാരെന്ന നിലയിലാണോ ദേശീയ ഏജന്‍സി ആയാണോ പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

അതേസമയം, ജൂണ്‍ മാസത്തില്‍ 12 കോടി വാക്‌സിന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം . രാജ്യത്ത് നിലവില്‍ ഉപയോഗിച്ചുവരുന്ന രണ്ട് വാക്‌സിനുകളുടെയും ഉദ്പാദനം 80 ദശലക്ഷത്തില്‍ നിന്ന് 120 ദശലക്ഷമായി ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഇതില്‍ തന്നെ 60 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കും. പകര്‍ച്ച വ്യാധി തടയാനുള്ള സര്‍ക്കാറിന്റെ നീക്കത്തിലെ ഏറ്റവും പ്രധാനമായ പദ്ധതിയാണ് വാക്സിനേഷന്‍ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Eng­lish sum­ma­ry: supreme court on covid vaccination

You may also like this video;