16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 14, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 8, 2025
February 7, 2025
February 5, 2025
February 4, 2025

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ വിധിക്കാനാവില്ല: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡൽഹി
November 10, 2021 6:44 pm

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പ്രായം മാത്രം പരിഗണിച്ച് പ്രതിക്ക് വധശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി ആർ ഗവായി എന്നിവരാണ് കേസില്‍ വാദം കേട്ടത്. 

കർണാടക സ്വദേശി ഇരപ്പ സിദ്ധപ്പയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2010ലാണ് കർണാടകയിൽ നിന്നും അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ശേഷം മൃതദേഹം കർണാടകയിലെ ബെന്നിഹല്ല നദിയിൽ ചാക്കിലാക്കി ഉപേക്ഷിച്ചത്. ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത സുപ്രീംകോടതി 30 വർഷത്തിന് ശേഷം മാത്രമേ പ്രതിക്ക് ശിക്ഷാ ഇളവിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും വിധിച്ചു. 

Eng­lish Sum­ma­ry : Supreme court on giv­ing death penal­ty for rape deaths con­sid­er­ing vic­tims age

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.