Web Desk

ന്യൂഡല്‍ഹി

June 09, 2020, 12:42 pm

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിൽ എത്തിക്കണം: കേന്ദ്ര സർക്കാരിനോട്‌ സുപ്രീം കോടതി

Janayugom Online

കുടിയേറ്റ തൊഴിലാളികളുടെ പാലായനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ നിർദ്ദേശം.  15 ദിവസത്തിനുള്ളിൽ കുടിയേറ്റ തൊഴിലാളികളെ എല്ലാവരെയും നാട്ടിൽ എത്തിക്കണം എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നല്‍കി.ആവശ്യമായ ട്രെയിൻ സർവീസുകൾ ഇല്ലങ്കിൽ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശ്രമിക്ക് ട്രെയിനുകൾ അനുവദിക്കണം. മടങ്ങി വരുന്ന കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടത്തണം. ഇവർക്ക് ആവശ്യമായ കൗൺസിലിങ് സെന്ററുകൾ തുടങ്ങണം. കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്ത സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൗൺസിലിങ്ങിൽ നൽകണം.

സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്ത്. കേസ് ജൂലൈ 8 ന് വീണ്ടും പരിഗണിക്കും.വിധിയുടെ പകർപ്പ് കേന്ദ്ര സർക്കാറിന് കൈമാറി

 

Eng­lish summary:supreme court state­ment on migrant work­ers issue.

You may also like this video: